Last Modified ചൊവ്വ, 12 ജനുവരി 2016 (11:09 IST)
മോഹൻലാലിനെ ഒപ്പം കൂട്ടി 'ജില്ല' സൂപ്പർഹിറ്റായതോടെ മലയാളത്തിലെ മെഗാസ്റ്റാറുകളുടെ മേൽ തമിഴ് സൂപ്പർസ്റ്റാർ ഇളയദളപതി വിജയ്ക്ക് ഒരു കണ്ണുണ്ട്. തമിഴിനൊപ്പം കേരള മാർക്കറ്റ് കൂടി ലക്‌ഷ്യം വച്ചാണ് ഇപ്പോൾ വിജയുടേ ഓരോ നീക്കവും,. അടുത്തത് മമ്മൂട്ടിയെ ഒപ്പം കൂട്ടാനാണ് വിജയുടേ പരിപാടി.
വിജയുടെ അറുപതാം ചിത്രം ഭരതനാണ് സംവിധാനം ചെയ്യുന്നത്. ഈ പ്രൊജക്ടിൽ മമ്മൂറ്റിയെ വില്ലനാക്കാനാണ് വിജയ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഗംഭീര കഥാപാത്രത്തെയാണ് മമ്മൂട്ടിക്കായി തയ്യാറാക്കിയിരിക്കുന്നത്. പലതവണയായി മമ്മൂട്ടിയുമായി ഇതുസംബന്ധിച്ച ചർച്ചകൾ നടത്തിക്കഴിഞ്ഞു എന്നാണ് വിവരം.
എന്നാൽ ആനന്ദത്തിലെയും ദളപതിയിലെയും കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേനിലെയും നായകനായ മമ്മൂട്ടി ഒരു സാധാരണ വില്ലൻ വേഷത്തിലേക്ക് വരില്ലെന്ന ശക്തമായ സൂചന വിജയ്ക്ക് നൽകിയതായാണ് അറിയുന്നത്. ദളപതിയിൽ മമ്മൂട്ടിയെ മണിരത്‌നം ക്ഷണിച്ചപ്പോൾ രജനികാന്തിനെക്കാൾ പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് മമ്മൂട്ടിക്ക് ലഭിച്ചത്.
അതുകൊണ്ടുതന്നെ വിജയ് ചിത്രത്തിൽ മമ്മൂട്ടിയുടെ കഥാപാത്രത്തിന് ചിത്രത്തിന് ഏറെ പ്രാധാന്യം ഉണ്ടാകണമെന്ന് മമ്മൂട്ടിക്യാമ്പ് നിർദ്ദേശം മുന്നോട്ടുവച്ചതായാണ് റിപ്പോർട്ടുകൾ.
അതെല്ലാം അംഗീകരിച്ചുകൊണ്ട് തിരക്കഥ മമ്മൂട്ടിക്ക് കൂടുതൽ പ്രാധാന്യം നൽകാനായി പൊളിച്ചെഴുതുമെന്നും അറിയുന്നു. എന്തായാലും മമ്മൂട്ടി - വിജയ് കൂട്ടുകെട്ടിൽ ഒരു മെഗാഹിറ്റാണ് തമിഴ് സിനിമാലോകം പ്രതീക്ഷിക്കുന്നത്. 'അഴകിയ തമിഴ് മകൻ' എന്ന സിനിമ വിജയെ നായകനാക്കി സംവിധാനം ചെയ്തയാളാണ് ഭരതൻ.