Last Modified ചൊവ്വ, 12 ജനുവരി 2016 (18:39 IST)
മമ്മൂട്ടിയുടെ മുഖത്തുനിന്ന് ഒരഭിനന്ദനം കേള്‍ക്കുക - മലയാളത്തിലെ മിക്ക നടന്‍മാരുടെയും ആഗ്രഹമാണിത്. അങ്ങനിങ്ങനൊന്നും അത് സംഭവിക്കില്ല. എന്നാല്‍ മികച്ചൊരു പ്രകടനം കണ്ടാല്‍, അത് ഏത് ചെറിയ റോള്‍ ചെയ്ത ആളായാലും അഭിനന്ദിക്കാന്‍ മമ്മൂട്ടി മറക്കാറുമില്ല.
ദുല്‍ക്കര്‍ സല്‍മാനെ മമ്മൂട്ടി അഭിനന്ദിക്കാറുണ്ടോ? അങ്ങനെയൊരു സംശയം സ്വാഭാവികമാണ്. അതേക്കുറിച്ച് കൂടുതലൊന്നും ദുല്‍ക്കര്‍ വെളിപ്പെടുത്തിയിട്ടില്ല.
ഏതെങ്കിലും സര്‍വകലാശാലയില്‍ നിന്നല്ല, ഇന്ത്യയിലെ ഏറ്റവും മികച്ച നടനായ മമ്മൂട്ടിയില്‍ നിന്നാണ് ദുല്‍ക്കര്‍ അഭിനയം പഠിച്ചത് എന്നാലോചിക്കുമ്പോള്‍... ചില പ്രകടനങ്ങള്‍ കാണുമ്പോള്‍ മമ്മൂട്ടി മകനെ മനസിലെങ്കിലുമഭിനന്ദിക്കുന്നുണ്ടാവാം.
എന്നാല്‍, ഒരു കഥാപാത്രം, ദുല്‍ക്കറിന്‍റെ കരിയറില്‍ ഏറെ ഗുണം ചെയ്തിട്ടുണ്ടെന്ന് മമ്മൂട്ടി തന്നെ വിലയിരുത്തിയിട്ടുണ്ട്. “ഞാന്‍ അവതരിപ്പിച്ച കഥാപാത്രങ്ങളില്‍ എന്നോട് ഏറ്റവും കൂടുതല്‍ ചേര്‍ന്ന് നില്‍ക്കുന്നത് രഞ്‌ജിത് സാറിന്റെ ഞാന്‍ എന്ന സിനിമയിലെ കഥാപാത്രമാണ്. ഒരുപാട് ആസ്വദിച്ചാണ് ആ വേഷം ചെയ്‌തത്. ഒരു നടന്‍ എന്ന നിലയില്‍ എന്നെ ഞാന്‍ ആത്മവിശ്വാസത്തോടെ കാണാന്‍ തുടങ്ങിയത് ആ സിനിമ ചെയ്‌തതിന് ശേഷമാണ്. ആ കഥാപാത്രം എന്റെ കരിയറില്‍ ഒരുപാട് ഗുണം ചെയ്‌തു എന്ന് വാപ്പച്ചിയും പറയാറുണ്ട്” - മംഗളത്തിന് അനുവദിച്ച അഭിമുഖത്തില്‍ ദുല്‍ക്കര്‍ സല്‍മാന്‍ പറയുന്നു.