മങ്കാത്ത ടീം വീണ്ടും വരുന്നു, ഇനി അടിപൊളി ത്രില്ലര്‍!

WEBDUNIA|
PRO
തമിഴകത്ത് അജിത്ത് എന്ന മെഗാസ്റ്റാറിന്‍റെ ആധിപത്യം വ്യക്തമായ വര്‍ഷമായിരുന്നു 2011. ‘മങ്കാത്ത’ എന്ന വമ്പന്‍ ഹിറ്റിലൂടെ താരരാജാവ് താന്‍ തന്നെയാണെന്ന് അജിത്ത് തെളിയിച്ചു. വെങ്കട് പ്രഭു സംവിധാനം ചെയ്ത 40 കോടി മുടക്കി നിര്‍മ്മിച്ച സിനിമയാണ്. 130 കോടി രൂപയാണ് ചിത്രം വാരിക്കൂട്ടിയത്.

പുതിയ വാര്‍ത്ത, ‘മങ്കാത്ത’ ടീം വീണ്ടും ഒന്നിക്കുന്നു എന്നാണ്. “തലയും ഞാനും ഒരു വലിയ ഇടവേളയ്ക്ക് ശേഷം കൂടിക്കാഴ്ച നടത്തിയിരിക്കുന്നു. മങ്കാത്തയുടെ ചിത്രീകരണ ദിവസങ്ങളെക്കുറിച്ച് ഞങ്ങള്‍ ഏറെനേരം സംസാരിച്ചു. ഞങ്ങള്‍ രണ്ടുപേരും ആ ദിനങ്ങള്‍ മിസ് ചെയ്യുന്നുണ്ട്. ഉടന്‍ തന്നെ വീണ്ടും ഒരുമിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്” - വെങ്കട് പ്രഭു തന്‍റെ മൈക്രോ ബ്ലോഗിംഗ് പേജില്‍ എഴുതിയിരിക്കുന്നു. ഒരു അടിപൊളി ത്രില്ലറാണ് ഇരുവരും പ്ലാന്‍ ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട്.

‘തല’ ഫാന്‍സിന് ഈ വാര്‍ത്ത ആവേശം പകര്‍ന്നിരിക്കുകയാണ്. അജിത്തിന്‍റെ ആരാധകരെ ഏറെ തൃപ്തിപ്പെടുത്തിയ സിനിമയായിരുന്നു മങ്കാത്ത. കായികരംഗത്തെ ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട ത്രില്ലറായിരുന്നു മങ്കാത്ത. വിനായക് മഹാദേവന്‍ എന്ന നെഗറ്റീവ് കഥാപാത്രത്തെയാണ് അജിത്ത് ഈ ചിത്രത്തില്‍ ആവിഷ്കരിച്ചത്.

മാസ് ഓഡിയന്‍സിനെ ഇത്രയും ആനന്ദിപ്പിച്ച ഒരു സിനിമ അടുത്തകാലത്തുണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ മങ്കാത്ത ടീം വീണ്ടും ഒന്നിക്കുമ്പോള്‍ പ്രതീക്ഷ വാനോളമുയരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :