റേഷന്‍കടകള്‍ പൂര്‍ണമായി കമ്പ്യൂട്ടര്‍വത്കരിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്
തിരുവനന്തപുരം: |
WEBDUNIA|
PRO
PRO
റേഷന്‍കടകള്‍ പൂര്‍ണമായി കമ്പ്യൂട്ടര്‍വത്കരിക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ്. പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്താന്‍ കൂടുതല്‍ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. 2014 മാര്‍ച്ച് മാസത്തോടെ മുഴുവന്‍ പൊതുവിതരണസമ്പ്രദായവും കമ്പ്യൂട്ടര്വല്ക്കരിക്കാനാണ് പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനതല ഭക്ഷ്യോപദേശക വിജിലന്‍സ് കമ്മിറ്റിയുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുവിതരണ ശൃംഖല കമ്പ്യൂട്ടര്വത്ക്കരിക്കുന്നതിനുളള നടപടികളുമായി മുന്നോട്ടുപോകുകയാണ്. പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം ജില്ലയിലെ നാല് റേഷന്‍ കടകള്‍ ജൂലൈ മാസത്തോടെ കമ്പ്യൂട്ടര്വത്ക്കരിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതോടനുബന്ധിച്ച് ജില്ലയിലെ മൊത്തവിതരണ ഡിപ്പോയും കമ്പ്യൂട്ടര്‍വത്ക്കരിക്കും.
സപ്ളൈകോ നേരിട്ട് നടത്തുന്ന മാതൃകാ റേഷന്‍കടകള്‍ എല്ലാ ജില്ലകളിലും ആരംഭിക്കും. പൊതുവിതരണ സമ്പ്രദായം സുതാര്യമാക്കാനായി റേഷന്‍കടകളില്‍ പോയിന്റ് ഓഫ് സെയില്മെഷീനും ഭക്ഷ്യധാന്യവിതരണത്തിന് ആധാര്‍ അടിസ്ഥാനമാക്കിയുളള ബയോമെട്രിക് സിസ്റവും തുടങ്ങും. ജില്ലാപഞ്ചായത്തുകളുടെ സഹകരണത്തോടെ സിവില്‍സപ്ളൈസ് വകുപ്പ് ഹോട്ടലുകള്‍ തുടങ്ങാനും ആലോചിക്കുന്നുണ്ട്.
റേഷന്‍കടകള്‍ കൂടുതല്‍ ലാഭകരമാക്കാനുളള സാധ്യതകള്‍ പരിശോധിക്കാന്‍ നിവേദിത പി ഹരന്റെ നേതൃത്വത്തില്‍ ഒരു സമിതി രൂപീകരിച്ചിട്ടുണ്ട്. റേഷനരി കടത്ത്, കരിഞ്ചന്ത, പൂഴ്ത്തിവയ്പ് എന്നിവ തടയാന്‍ ഫലപ്രദമായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്നും സപ്ളൈകോ നേരിട്ട് നെല്ല് സംഭരിക്കാനുളള പദ്ധതികള്‍ ആലോചനയിലുണ്ടെന്നും മന്ത്രി അറിയിച്ചു.