ഗൌതം മേനോനെ തഴഞ്ഞു, സൂര്യച്ചിത്രം ലിങ്കുസാമിക്ക്!

WEBDUNIA|
PRO
പൂര്‍ത്തിയായി. അടുത്ത സൂര്യച്ചിത്രം ഏതെന്ന കാര്യത്തിലും തീരുമാനമായിരിക്കുന്നു. ലിങ്കുസാമിയാണ് സൂര്യയുടെ അടുത്ത തമിഴ് ചിത്രം ഒരുക്കുന്നത്. ഈ സിനിമയുടെ തിരക്കഥ നേരത്തേതന്നെ പൂര്‍ത്തിയായിക്കഴിഞ്ഞു. ഏപ്രില്‍ അവസാനം ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ഇത് ഒരു ആക്ഷന്‍ എന്‍റര്‍ടെയ്നറാണെന്ന് റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നു.

ചിത്രത്തില്‍ സൂര്യയുടെ നായിക ആരാകണമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. എന്നാല്‍ ഗാനരംഗങ്ങള്‍ ഉള്‍പ്പടെ പ്രധാനപ്പെട്ട പല രംഗങ്ങളും വിദേശത്ത് ചിത്രീകരിക്കുമെന്നാണ് അറിയുന്നത്. അതേസമയം, ഗൌതം വാസുദേവ് മേനോന്‍റെ സിനിമയില്‍ തല്‍ക്കാലം അഭിനയിക്കേണ്ടതില്ലെന്നാണ് സൂര്യയുടെ തീരുമാനം.

സൂര്യയുടെ ഡേറ്റിനായി ഗൌതം മേനോനും ലിങ്കുസാമിയും തമ്മില്‍ പിടിവലി നടക്കുന്നതായി മലയാളം വെബ്‌ദുനിയ നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നല്ലോ. ഇരുവരും തിരക്കഥയും തയ്യാറാക്കി സൂര്യയുടെ ഡേറ്റിനായി കാത്തിരിക്കുകയായിരുന്നു. തന്‍റെ സൂര്യച്ചിത്രം ഏപ്രിലില്‍ തുടങ്ങുമെന്ന് ലിങ്കുസാമിയും സൂര്യയെ നായകനാക്കിയുള്ള തന്‍റെ സിനിമ മേയ് മാസത്തില്‍ തുടങ്ങുമെന്ന് ഗൌതം മേനോനും പരസ്യമാക്കിയിരുന്നു. ഇതോടെയാണ് ഇവരില്‍ ആരുടെ ചിത്രത്തില്‍ അഭിനയിക്കുമെന്ന കാര്യത്തില്‍ കോളിവുഡില്‍ ആകാംക്ഷയുയര്‍ന്നത്.

രണ്ട് സംവിധായകരുമായും സൂര്യ വെവ്വേറെ ചര്‍ച്ച നടത്തി. അതിന് ശേഷമാണ് ലിങ്കുസാമി ചിത്രത്തില്‍ അഭിനയിക്കാന്‍ സൂര്യ തീരുമാനിച്ചത്. എന്തായാലും കാക്ക കാക്ക, വാരണം ആയിരം തുടങ്ങിയ ഗംഭീര സിനിമകള്‍ സൂര്യയ്ക്കായി ഒരുക്കിയ ഗൌതം മേനോനെ ഇപ്പോള്‍ സൂര്യ തഴഞ്ഞത് തമിഴകത്ത് വലിയ ചര്‍ച്ചാവിഷയമായിട്ടുണ്ട്.

അതേസമയം, സൂര്യയുടെ ‘സിങ്കം2’ ചിത്രീകരണം പൂര്‍ത്തിയായി. മലേഷ്യയിലായിരുന്നു അവസാന ഘട്ട ചിത്രീകരണം. തകര്‍പ്പന്‍ സ്റ്റണ്ട് രംഗങ്ങളാണ് മലേഷ്യയില്‍ സംവിധായകന്‍ ഹരി ചിത്രീകരിച്ചത്. ഇപ്പോള്‍ ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.

മേയ് അവസാനമാണ് സിങ്കം 2 പ്രദര്‍ശനത്തിനെത്തുന്നത്. സ്കൂളുകളും കോളജുകളും തുറക്കുന്നതിനുമുമ്പുതന്നെ വമ്പന്‍ സമ്മര്‍ റിലീസായി സിങ്കം റിലീസ് ചെയ്യാനാണ് സൂര്യയും നിര്‍മ്മാതാക്കളും ശ്രമം നടത്തുന്നത്. ഏപ്രില്‍ അവസാനത്തോടെ ഓഡിയോ ലോഞ്ചുണ്ടാകും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :