എന്നെ അറിയും, അല്ലേ...? ആനക്കാട്ടില്‍ ചാക്കോച്ചി!

WEBDUNIA|
PRO
“എന്നെ അറിയും, അല്ലേ...? ആനക്കാട്ടില്‍ ചാക്കോച്ചി. ആണുങ്ങളില്‍ ആണായ അബ്കാരി പ്രമാണി കടയാടി രാഘവന്‍. Upcoming terror, കടയാടി തമ്പി. The cruel coldblooded കുന്നേല്‍ ഔതക്കുട്ടി. The ageing but fearless booze tycoon കുന്നേല്‍ മത്തച്ചന്‍. പിന്നെ, കള്ളുകച്ചവടക്കാര്‍ക്കിടയിലെ catastrophic don, the most dreaded self-style warlord, കടയാടി ബേബി. കരുത്തന്മാര്‍ ഇങ്ങനെ ഒത്തിരിപ്പേര്‍ ഉണ്ടായിട്ടും ഒടുക്കം ദാ വിഴുപ്പു ചുമക്കാന്‍ ഇവനെപ്പോലൊരു പരമ എരപ്പാളി, അല്ലേ?

‘ലേലം’ എന്ന മെഗാഹിറ്റിലെ ആനക്കാട്ടില്‍ ചാക്കോച്ചി ഒരിക്കല്‍ കൂടി വന്നാലോ? അങ്ങനെ ഒരാലോചന നടക്കുന്നതായി സൂചന. സുരേഷ്ഗോപിയെ നായകനാക്കി രണ്‍ജി പണിക്കര്‍ എഴുതിക്കൊണ്ടിരിക്കുന്ന തിരക്കഥ ലേലത്തിന്‍റെ രണ്ടാം ഭാഗമാണെന്ന രീതിയില്‍ റിപ്പോര്‍ട്ടുകള്‍ വരുന്നു. സോഷ്യല്‍ മീഡിയകളിലും ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ചൂടുപിടിക്കുകയാണ്.

എന്നാല്‍ ലേലത്തിന് രണ്ടാം ഭാഗമൊരുങ്ങുമ്പോള്‍ ജോഷി ആയിരിക്കില്ല ആ ചിത്രം സംവിധാനം ചെയ്യുക എന്നാണ് സൂചന. രണ്‍ജി പണിക്കരോ ഷാജി കൈലാസോ ലേലം 2 സംവിധാനം ചെയ്യുമെന്നാണ് അറിയുന്നത്. കിംഗ് ആന്‍റ് ദി കമ്മീഷണറിന്‍റെ ക്ഷീണം മാറ്റാന്‍ ഷാജി കൈലാസും രണ്‍ജി പണിക്കരും ആനക്കാട്ടില്‍ ചാക്കോച്ചിയെ കൂട്ടുപിടിച്ചിരിക്കുകയാണെന്നാണ് വിവരം.

അടുത്ത പേജില്‍ - ചാക്കോച്ചിയെപ്പറ്റി കൂടുതല്‍ അറിയാന്‍!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :