'ഈച്ച നായകന്‍’ ദുല്‍ക്കറിന്‍റെ ശബ്‌ദം!

ഓകെ കണ്മണി, ദുല്‍ക്കര്‍, മണിരത്നം, നിത്യ
Last Modified തിങ്കള്‍, 9 മാര്‍ച്ച് 2015 (19:59 IST)
‘ഓകെ കണ്‍‌മണി’ പ്രദര്‍ശനത്തിന് തയ്യാറാകുകയാണ്. മണിരത്നം ചിത്രത്തിന്‍റെ ട്രെയിലര്‍ തന്നെ വന്‍ ഹിറ്റായിക്കഴിഞ്ഞു. ദുല്‍ക്കര്‍ സല്‍മാന്‍ - നിത്യാ മേനോന്‍ ജോഡി തമിഴ് പ്രേക്ഷകര്‍ക്കിടയില്‍ തരംഗം സൃഷ്ടിക്കുകയാണ്. ഈ സിനിമയിലെ കഥാപാത്രങ്ങളായ ആദിയും താരയും അലൈപായുതേയിലെ കാര്‍ത്തിക്കും ശക്തിയും പോലെ പ്രിയങ്കരരായി മാറും എന്ന് ഉറപ്പാണ് ഏവര്‍ക്കും.

ഈ സിനിമയുടെ തെലുങ്ക് പതിപ്പും അണിയറയില്‍ തയ്യാറായിക്കൊണ്ടിരിക്കുകയാണ്. ‘ഓകെ ബങ്കാരം’ എന്നാണ് തെലുങ്ക് പതിപ്പിന്‍റെ പേര്. ദുല്‍ക്കറിനുവേണ്ടി തെലുങ്കില്‍ ഡബ്ബ് ചെയ്യുന്നത് ‘നാന്‍ ഈ’ സിനിമയിലെ നായകനായ നാനിയാണ്. മറ്റൊരു നായകനുവേണ്ടി നാനി ഡബ്ബ് ചെയ്യുന്നത് ഇതാദ്യമാണ്.

“ഇങ്ങനെ ഒരുകാര്യം ആവശ്യപ്പെട്ടുകൊണ്ട് ഒരു ഇതിഹാസമായ സംവിധായകന്‍ വിളിക്കുമ്പോള്‍ ഞാന്‍ എങ്ങനെ നോ പറയും?” എന്നാണ് നാനി ചോദിക്കുന്നത്. തെലുങ്കിലെ വമ്പന്‍ നിര്‍മ്മാതാവായ ദില്‍ രാജുവാണ് ചിത്രത്തിന്‍റെ തെലുങ്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

പ്രകാശ് രാജ്, കനിഹ, ലീല സാംസണ്‍ തുടങ്ങിയവരും ഓകെ കണ്‍‌മണിയിലെ താരങ്ങളാണ്. ഓഡിയോ റിലീസ് അടുത്തയാഴ്ചയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :