സ്ഫടികം ആവര്‍ത്തിക്കാന്‍ ഭദ്രന്‍, ദുല്‍ക്കര്‍ നായകന്‍?

ഭദ്രന്‍, പൃഥ്വിരാജ്, ദുല്‍ക്കര്‍, മോഹന്‍ലാല്‍, മമ്മൂട്ടി
Last Updated: തിങ്കള്‍, 23 ഫെബ്രുവരി 2015 (18:27 IST)
ഒരു ദശാബ്‌ദക്കാലത്തെ ഇടവേളയ്ക്ക് ശേഷം സംവിധായകന്‍ ഭദ്രന്‍ തിരിച്ചുവരുന്നു. ഇത്തവണ വനത്തിന്‍റെ പശ്ചാത്തലത്തില്‍ ഒരു ക്രൈം ത്രില്ലറുമായാണ് ഭദ്രന്‍ വരുന്നത്. തിരക്കഥ ഏകദേശം പൂര്‍ത്തിയായതായാണ് അറിയുന്നത്.

ദുല്‍ക്കര്‍ സല്‍മാന്‍ ഈ സിനിമയില്‍ നായകനായി എത്തുമെന്നാണ് വിവരം. ഏറെ സാഹസികരംഗങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ചിത്രത്തിന്‍റെ തിരക്കഥ തയ്യാറാകുന്നതെന്നാണ് റിപ്പോര്‍ട്ട്.

മോഹന്‍ലാല്‍ ഡബിള്‍ റോളില്‍ അഭിനയിച്ച 'ഉടയോന്‍' ആയിരുന്നു ഭദ്രന്‍ സംവിധാനം ചെയ്ത് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.

സ്ഫടികം, അയ്യര്‍ ദി ഗ്രേറ്റ്, യുവതുര്‍ക്കി, അങ്കിള്‍ ബണ്‍ തുടങ്ങിയ ഗംഭീര സിനിമകളുടെ സംവിധായകനാണ് ഭദ്രന്‍. സ്ഫടികം പോലെ ഒരു തകര്‍പ്പന്‍ ഹിറ്റുമായി തിരിച്ചുവരാനാണ് ഭദ്രന്‍ ശ്രമിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :