ഫഹദിന്‍റെ നഷ്ടം, ദുല്‍ക്കറിന്‍റെ നേട്ടം!

ഫഹദ് ഫാസില്‍, ദുല്‍ക്കര്‍ സല്‍മാന്‍, ഓകെ കണ്‍‌മണി, മണിരത്നം
Last Modified വെള്ളി, 6 മാര്‍ച്ച് 2015 (18:20 IST)
ഭാഗ്യം തേടി വരും എന്നുകേട്ടിട്ടില്ലേ? അതാണ് ദുല്‍ക്കര്‍ സല്‍മാന്‍റെ കാര്യത്തില്‍ സംഭവിച്ചത്. മണിരത്നം ചിത്രമായ ‘ഓകെ കണ്‍‌മണി’യില്‍ ആദ്യം നായകനായി നിശ്ചയിച്ചത് ദുല്‍ക്കറിനെയായിരുന്നില്ല. സാക്ഷാല്‍ ഫഹദ് ഫാസിലിനെയായിരുന്നു. പിന്നെ എന്താണ് സംഭവിച്ചത്?

ഫഹദിന്‍റെ അഭിനയനൈപുണ്യത്തേക്കുറിച്ച് ഏറെ മതിപ്പുള്ള മണിരത്നം ‘ഓകെ കണ്‍‌മണി’യിലേക്ക് ഫഹദിനെ അഭിനയിക്കാന്‍ ക്ഷണിച്ചു. എന്നാല്‍ അന്ന് ഏറെ തിരക്കുപിടിച്ച് അഭിനയിച്ചുനടക്കുന്ന സമയമാണ് ഫഹദിന്. ഒട്ടേറെ പ്രൊജക്ടുകള്‍ കാത്തുനില്‍ക്കുന്നു. ‘മണിരത്നം’ എന്ന പേരില്‍ത്തന്നെ ഒരു സിനിമ ചെയ്യുന്നു. മാത്രമല്ല, തമിഴ് ഭാഷ അത്ര വഴക്കവുമില്ല. അതുകൊണ്ടൊക്കെയാണ് മനസില്ലാമനസോടെ ഫഹദ് ‘ഓകെ കണ്‍മണി’ വേണ്ടെന്നുവച്ചത്.

പിന്നീട് തെലുങ്കിലെ യുവ സൂപ്പര്‍‌താരം രാം ചരണ്‍ തേജയെയാണ് മണിരത്നം സമീപിച്ചത്. എന്നാല്‍ ഈ സിനിമയിലെ കഥാപാത്രത്തിന് രാം ചരണിന്‍റെ രൂപം ഇണങ്ങില്ലെന്ന് മനസിലാക്കി മണിരത്നം തന്നെ ആ നീക്കത്തില്‍ നിന്ന് പിന്‍‌മാറി.

ദുല്‍‌ക്കര്‍ സല്‍‌മാനെക്കുറിച്ച് അറിഞ്ഞ മണിരത്നം അദ്ദേഹത്തിന്‍റെ സിനിമകളെല്ലാം കാണുകയാണ് ആദ്യം ചെയ്തത്. ഓകെ കണ്‍‌മണിക്ക് ഏറ്റവും യോജിച്ചയാളാണ് ദുല്‍ക്കറെന്ന് മണിരത്നത്തിന് ബോധ്യപ്പെടുകയും ചെയ്തു.

ഒടുവിലാന്‍: ഓകെ കണ്‍‌മണി വേണ്ടെന്നുവച്ച് ഫഹദ് അഭിനയിച്ച സിനിമകളെല്ലാം പരാജയപ്പെട്ടു. അടുത്തതായി അഭിനയിക്കാമെന്ന് കമ്മിറ്റ് ചെയ്തിരുന്ന അഞ്ച് സിനിമകളുടെ അഡ്വാന്‍സ് തിരിച്ചുനല്‍കുകയും ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :