രണ്‍‌ജി പണിക്കര്‍ പിന്‍‌മാറി, മമ്മൂട്ടിയുടെ ‘സഖിയും സഖാവും’ വരുന്നു!

Renji Panicker, Mammootty, Puthiya Niyamam, A K Saajan, S N Swami, രണ്‍‌ജി പണിക്കര്‍, മമ്മൂട്ടി, പുതിയ നിയമം, എ കെ സാജന്‍, എസ് എന്‍ സ്വാമി
Last Modified ചൊവ്വ, 2 ഫെബ്രുവരി 2016 (21:50 IST)
അത് യഥാര്‍ത്ഥത്തില്‍ ഒരു മമ്മൂട്ടിച്ചിത്രമായിരുന്നില്ല. പറഞ്ഞുവരുന്നത് ‘പുതിയ നിയമം’ എന്ന എ കെ സാജന്‍ ചിത്രത്തെക്കുറിച്ചാണ്. ആദ്യം സാജന്‍ ഈ സിനിമയിലെ നായകനായി മനസില്‍ കണ്ടത് മമ്മൂട്ടിയെ ആയിരുന്നില്ല. ചിത്രത്തിന്‍റെ പേര് പുതിയ നിയമം എന്നും ആയിരുന്നില്ല.

‘സഖിയും സഖാവും’ എന്നായിരുന്നു ആ ചിത്രത്തിന് പേരിട്ടിരുന്നത്. ഒരു ചെറിയ ചിത്രം ആയിരുന്നു മനസില്‍. രണ്‍ജി പണിക്കരെ നായകനാക്കി ചെയ്യാനായിരുന്നു എ കെ സാജന്‍റെ പദ്ധതി. കഥയുമായി സാജന്‍ രണ്‍‌ജിയെ സമീപിച്ചു. ‘സഖിയും സഖാവും’ എന്ന പേര് രണ്‍‌ജിക്ക് ഇഷ്ടമായി. എന്നാല്‍ നായകനാകണമെന്നൊക്കെ പറഞ്ഞപ്പോള്‍ രണ്‍‌ജി ബുദ്ധിമുട്ട് അറിയിച്ചു.

നല്ല ഒന്നാന്തരമൊരു കഥയാണ്. ഇതൊരു ചെറിയ സിനിമയായി ചെയ്യേണ്ടതല്ല. ഹിന്ദിയിലൊക്കെ ചെയ്താല്‍ വലിയ സ്വീകാര്യത ലഭിക്കും. മലയാളത്തില്‍ ചെയ്യുകയാണെങ്കില്‍ വലിയ താരങ്ങള്‍ ചെയ്താല്‍ ഗംഭീരമായിരിക്കും.

തിരക്കഥാകൃത്തായ എസ് എന്‍ സ്വാമി കൂടി ഈ അഭിപ്രായത്തെ പിന്തുണച്ചു. അങ്ങനെയാണ് സാജന്‍ സഖിയും സഖാവും വലിയ പ്രൊജക്ടാക്കി മാറ്റാന്‍ തീരുമാനിക്കുന്നത്. നായകനായി സാക്ഷാല്‍ മമ്മൂട്ടിയും നായികയായി നയന്‍‌താരയും എത്തിയതോടെ സിനിമയുടെ കളറാകെ മാറി. പടത്തിന് പേര് ‘പുതിയ നിയമം’ എന്നിട്ടതോടെ ഒരു മമ്മൂട്ടിച്ചിത്രത്തിന്‍റെ പഞ്ചുമായി.

പുതിയ നിയമം ഈയാഴ്ച റിലീസ് ചെയ്യുകയാണ്. ഒരു ഗംഭീര ഫാമിലി ത്രില്ലറായിരിക്കും ചിത്രം എന്നാണ് റിപ്പോര്‍ട്ടുകള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :