Last Modified ബുധന്‍, 3 ഫെബ്രുവരി 2016 (16:08 IST)
ദുല്‍ക്കര്‍ സല്‍മാന്‍ തന്‍റെ ഫ്രണ്ടാണെന്നും ധ്യാന്‍ ശ്രീനിവാസന്‍ ബെസ്റ്റ് ഫ്രണ്ടാണെന്നും നടി
നമിത പ്രമോദ്. ദുല്‍ക്കറിന്‍റെയും ധ്യാനിന്‍റെയും കൂടെ അഭിനയിക്കുമ്പോള്‍ ഒരു റാപ്പോ ഫീല്‍ ചെയ്യുമെന്നും താരം പറയുന്നു.
“ചിലരുടെ കൂടെ അഭിനയിക്കുമ്പോള്‍ ഒരു റാപ്പോ ഫീല്‍ ചെയ്യും. കുറച്ചുകൂടി കംഫര്‍ട്ടബിള്‍ ആയി തോന്നും. ദുല്‍ക്കറിന്‍റെയും ധ്യാനിന്‍റെയും കൂടെ അഭിനയിക്കുമ്പോള്‍ അങ്ങനെ തോന്നാറുണ്ട്. ദുല്‍ക്കര്‍ എന്‍റെ ഫ്രണ്ടും ധ്യാന്‍ ബെസ്റ്റ് ഫ്രണ്ടുമാണ്. അതുകൊണ്ടുതന്നെ ഇവര്‍ക്കൊപ്പം പ്രണയജോഡി ആയി നില്‍ക്കാന്‍ എളുപ്പമാണ്” - വനിതയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ നമിത പറയുന്നു.
“എന്‍റെ സ്വഭാവത്തിന്‍റെ മെയില്‍ വേര്‍ഷനാണ് ധ്യാന്‍. എനിക്കിഷ്ടമുള്ളത് ചെയ്യാനേ എനിക്കുപറ്റൂ. ധ്യാനും അതുപോലെതന്നെ. വിക്രമാദിത്യനില്‍ വരുമ്പോള്‍ ദുല്‍ക്കറിനെക്കുറിച്ചുള്ള ചിത്രം മമ്മുക്കയെപ്പോലെ വലിയൊരു നടന്‍റെ മകന്‍ എന്നതായിരുന്നു. പക്ഷേ, തികച്ചും സാധാരണക്കാരനെപ്പോലെ നിന്ന് എന്നെ അത്ഭുതപ്പെടുത്തിക്കളഞ്ഞു. പിന്നെ നല്ല ചങ്ങാതിയായി” - നമിത പറയുന്നു.