അഭിനയ മുഹൂര്‍ത്തങ്ങളുമായി ഒരേ കടല്‍

ആര്‍. രാജേഷ്

FILEWD
സുനില്‍ ഗംഗോപാധ്യായയുടെ ബംഗാളി നോവല്‍ ഹീരക് ദീപ്തിയാണ് ഒരേ കടലിന് ആധാരം. കൊല്‍ക്കത്തയില്‍ നിന്ന് കഥ മറ്റൊരു മഹാനഗരത്തിലേയ്ക്ക് പറിച്ചു നട്ടിരിക്കുന്നു. ബന്ധങ്ങള്‍ രൂപപ്പെടുത് എങ്ങനെയെന്നും അതിന്‍റെ ഇഴകള്‍ പൊട്ടുന്നത് എങ്ങനെയെന്നുമൊക്കെ വരച്ചു കാട്ടുമ്പോള്‍ തിരക്കഥാകൃത്ത് കൂടിയായ സംവിധായകന്‍ അസാധാരണമായ കൈയ്യടക്കം പുലര്‍ത്തിയിരിക്കുന്നതു കാണാം.

രണ്ട് കോടി തൊഴില്‍ രഹിതരുള്ള ഭാരതത്തില്‍ 60 ശതമാനത്തോളം വിവാഹിതരാണെന്ന് നായകന്‍ പറയുന്നു. ദാരിദ്ര്യവും പ്രസവവും തുടര്‍ന്നുള്ള ദാരിദ്ര്യവുമൊക്കെ ചിത്രത്തില്‍ പരാമര്‍ശിക്കപ്പെടുന്നു. ഫ്ളാറ്റുകളിലെ ജീവിതവും ഒറ്റപ്പെടലും നിസഹായതയുമൊക്കെ ചിത്രത്തിലുടനീളം തെളിഞ്ഞു കാണാം.

ഭര്‍ത്താവിന് ജോലി കിട്ടുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുന്ന ഗര്‍ഭിണിയായ ഭാര്യയെ മറന്ന് ദീപ്തിയെ പ്രാപിക്കാന്‍ ചെല്ലുന്ന യുവാവ് മാറുന്ന ലോകക്രമത്തിന്‍റെ ഭാഗമാണ്. ഒപ്പം, സദാചാര നിഷ്ഠകളെ കുറിച്ചുള്ള പതിവുധാരണകള്‍ തകിടം മറിയുന്നു.

നാഥനെ അവതരിപ്പിക്കാന്‍ മറ്റൊരാളെ സങ്കല്‍പിക്കാനാവില്ല. ഇത്തരം കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ മമ്മൂട്ടിക്കുള്ള കഴിവ് നാഥന് പൂര്‍ണത നല്‍കിയിരിക്കുന്നു. നാഥന്‍റെ വികാര വിചാരങ്ങള്‍ പ്രേക്ഷകനും അനുഭവിക്കുന്നു. മദ്യലഹരിയില്‍ സംസാരിക്കുമ്പോഴും ദീപ്തിയെ തന്‍റെ ആഗ്രഹ പൂര്‍ത്തീകരണത്തിന് ക്ഷണിക്കുമ്പോഴുമൊക്കെയുള്ള കണ്ണുകളുടെ ഭാഷ അപാരമാണ്.
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :