അഭിനയ മുഹൂര്‍ത്തങ്ങളുമായി ഒരേ കടല്‍

ആര്‍. രാജേഷ്

FILEWD
പിതൃസഹോദരനാല്‍ ഗര്‍ഭിണി ആക്കപ്പെട്ട് പതിനഞ്ചാം വയസില്‍ അമ്മയായ ബേലയുടെ മനസില്‍ ഇപ്പോഴും നൊമ്പരപ്പെടുത്തുന്ന ഒരോര്‍മ്മയുണ്ട്. പട്ടിണി മൂലമുള്ള മകന്‍റെ മരണം. പിന്നീട് അവള്‍ തന്‍റെ വഴി തിരഞ്ഞെടുത്തു, മനസ് ആഗ്രഹിച്ചതല്ലായിരുന്നിട്ട് കൂടി. ബേല ഒരിക്കല്‍ നാഥനോട് പറയുന്നു. നമ്മളെപ്പോലുള്ളവര്‍ക്ക് ബന്ധങ്ങള്‍ ഉണ്ടാകാതിരിക്കുതാണ് നല്ലത്.

ജോലി തേടി ജയന്‍റെ അലച്ചില്‍ തുടരുന്നു. ഒരിക്കല്‍, കുഞ്ഞിനെ ആശുപത്രിയില്‍ ആക്കാന്‍ ദീപ്തി നാഥന്‍റെ സഹായം തേടി. പിന്നീട്, ഫ്ളാറ്റിന്‍റെ വാടക നല്‍കാനും ജയന് ജോലി തരപ്പെടുത്താന്‍ ശുപാര്‍ശയ്ക്കായും ദീപ്തി നാഥനെ കാണുന്നു. ഇതിനിടെ ദീപ്തിയുടെ ശരീരവും നാഥന് വഴങ്ങി. നാഥന്‍ അവള്‍ക്ക് ആരൊക്കെയോ ആയി. അവളുടെ മനസ് മറ്റൊരു സാന്ത്വനം കൊതിച്ചിരുന്നു. നാഥന്‍ പക്ഷെ അത്തരമൊരു പ്രണയത്തിലോ അടുപ്പത്തിലോ വിശ്വസിക്കുന്നില്ല. തനിക്കാരെയും പ്രണയിക്കാനാവില്ലെന്ന് അയാള്‍ ദീപ്തിയോട് പറയുന്നു.

ഗര്‍ഭിണിയായ ദീപ്തി സന്തോഷത്തോടെ നാഥനെ കാണാന്‍ എത്തുന്നു. ദീപ്തിയുടെ വരവ് എന്തിനായിയിരുന്നുവെന്ന് അയാള്‍ തിരിച്ചറിയുന്നില്ല. ഓരോ മിനിറ്റിലും 7200 കുഞ്ഞുങ്ങള്‍ ലോകത്ത് പിറക്കുന്നുവെന്ന് നാഥന്‍ അവളോടു പറയുന്നു. പറയേണ്ടതെല്ലാം മനസിലൊതുക്കി ദീപ്തി തിരികെപ്പോന്നു. പിന്നീട് ബേല പറഞ്ഞാണ് നാഥന്‍ കാര്യങ്ങള്‍ മനസില്ലാമനസോടെ ഉള്‍ക്കൊള്ളുത്.

നാഥന്‍റെ കുഞ്ഞിന് ദീപ്തി ജന്മം നല്‍കി. പക്ഷെ ആ പെണ്‍കുഞ്ഞിനെ സ്നേഹിക്കാന്‍ മനോനില തെറ്റിയ ദീപ്തിക്കാവുന്നില്ല. നാഥന്‍റെ സഹായത്തോടെ ജയന്‍ ദീപ്തിയെ മാനസികാരോഗ്യ കേന്ദ്രത്തിലാക്കുന്നു. നാഥന്‍ യാത്രകള്‍ തുടരുന്നു. ദീപ്തി തിരികയെത്തുന്നു. ഇതിനിടെ എപ്പോഴോ നാഥന്‍ അവളെ പ്രണയിച്ചു തുടങ്ങുന്നു.ഈശ്വരനു മുന്നില്‍ കൈകൂപ്പി നില്‍ക്കുമ്പോഴും നാഥന്‍റെ ഓര്‍മകള്‍ അവളെ വേട്ടയാടുന്നു. ഒടുവില്‍ അവള്‍ തീരുമാനിച്ചു...
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :