'രാക്ഷസന്‍' സംവിധായകന്റെ പുത്തന്‍ സിനിമ,നായകന്‍ വിഷ്ണു വിശാല്‍ തന്നെ !

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 22 ഓഗസ്റ്റ് 2023 (14:42 IST)
വിഷ്ണു വിശാലിന്റെ കരിയറില്‍ വലിയ വിജയങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് രാംകുമാര്‍. ഇപ്പോഴിതാ ഈ വിജയ ജോഡി മൂന്നാമതും ഒന്നിക്കുകയാണ്.പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു എന്നതാണ് അപ്ഡേറ്റ്.


ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ തമിഴ്നാട്ടിലെ ഒരു മലയോര ഗ്രാമത്തില്‍ തുടക്കമായി.ഒരു ഫാന്റസി ഡ്രാമ ആയിരിക്കും ചിത്രം.

മുനിഷ്‌കാന്ത്, കാളി വെങ്കട്ട് എന്നിവരും പുതിയ ചിത്രത്തിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇവര്‍ രണ്ടാളും സംവിധായകന്റെ മുന്‍ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. നായികയെ പ്രഖ്യാപിച്ചിട്ടില്ല.


വിഷ്ണു വിശാലിന്റെ അടുത്ത റിലീസ്

അടുത്ത റിലീസ് 'ലാല്‍ സലാം'ആകാനാണ് സാധ്യത. ഐശ്വര്യ രജനികാന്ത് സംവിധായികയായി തിരിച്ചെത്തുന്ന സ്പോര്‍ട്സ് ഡ്രാമ പാന്‍-ഇന്ത്യന്‍ റിലീസിന് ഒരുങ്ങുകയാണ്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :