വിധു വിന്‍സെന്റിന്റെ റോഡ് മൂവി; 'വൈറല്‍ സെബി' ചിത്രീകരണം കോഴിക്കോട് ആരംഭിച്ചു

കെ ആര്‍ അനൂപ്| Last Modified ശനി, 2 ഒക്‌ടോബര്‍ 2021 (14:46 IST)

മാന്‍ഹോള്‍, സ്റ്റാന്‍ഡ് അപ്പ് എന്നീ സിനിമകള്‍ക്ക് ശേഷം വിധു വിന്‍സെന്റ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'വൈറല്‍ സെബി''യുടെ ചിത്രീകരണം ഇന്ന് കോഴിക്കോട് ആരംഭിച്ചു. ഈജിപ്ക്ഷന്‍ സ്വദേശി മിറ ഹമീദ് ആണ് ചിത്രത്തിലെ നായിക. പ്രമുഖ യൂട്യൂബര്‍ സുദീപ് കോശിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം ചെയ്യുന്നത്. ബാദുഷാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എന്‍.എം ബാദുഷ, മഞ്ജു ബാദുഷ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സജിത മഠത്തില്‍, ആനന്ദ് ബാലകൃഷ്ണന്‍ എന്നിവരുടേതാണ് ചിത്രത്തിന്റെ തിരക്കഥ. എല്‍ദോ ശെല്‍വരാജ് ആണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.

ഇര്‍ഷാദ്, നമിത പ്രമോദ്, സിദ്ധാര്‍ത്ഥ് ശിവ, ജോയ് മാത്യു, വെങ്കിടേഷ്, അനുമോള്‍, സരസ ബാലുശ്ശേരി, നിസ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം: വിനോദ് ഇല്ലംമ്പിള്ളി, എഡിറ്റര്‍: ക്രിസ്റ്റി, സംഗീതം: അരുണ്‍ വര്‍ഗീസ്, ആര്‍ട്ട്: അരുണ്‍ ജോസ്, ഗാനരചന: റഫീക്ക് അഹമ്മദ് , പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ആസാദ് കണ്ണാടിക്കല്‍, ചീഫ് അസോസിയേറ്റ് ക്രിയേറ്റിവ് ഡയറക്ടര്‍: ജെക്‌സണ്‍ ആന്റണി, കോസ്റ്റ്യൂം: അരവിന്ദ്, മേക്കപ്പ്: പ്രദീപ് രംഗന്‍, സ്റ്റില്‍സ്: ഷിബി ശിവദാസ്, പി.ആര്‍.ഓ: പി.ശിവപ്രസാദ്. കോഴിക്കോട്, പാലക്കാട്, വയനാട് എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :