പത്തൊമ്പതാം നൂറ്റാണ്ടിന് വേണ്ടി ഒരുവര്‍ഷത്തോളമെടുത്ത് നടത്തിയ മേക്കോവര്‍, സിജു വില്‍സണിനെ പ്രശംസിച്ച് സംവിധായകന്‍ വിനയന്‍

കെ ആര്‍ അനൂപ്| Last Modified ശനി, 31 ജൂലൈ 2021 (09:08 IST)

പത്തൊന്‍പതാംനൂറ്റാണ്ട് ഒരുങ്ങുകയാണ്. ഷൂട്ടിങ് ഇനിയും പൂര്‍ത്തിയായിട്ടില്ലെങ്കിലും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ഒരുവര്‍ഷത്തോളമെടുത്ത് നടത്തിയ സിജു വില്‍സണിന്റെ മേക്കോവറിനും സിനിമയോടുള്ള നടന്റെ ഡെഡിക്കേഷനെയും പ്രശംസിച്ച് സംവിധായകന്‍ വിനയന്‍.

വിനയന്റെ വാക്കുകളിലേക്ക്

'പത്തൊന്‍പതാംനൂറ്റാണ്ട് എന്ന സിനിമയിലെ നായക കഥാപാത്രത്തിനു വേണ്ടി യുവനടന്‍ സിജു വില്‍സണ്‍ ഒരുവര്‍ഷത്തോളമെടുത്ത് നടത്തിയ മേക്കോവറും, കളരി പരിശീലനവും ഒക്കെ കലയോടും സിനിമയോടും ഉള്ള സിജുവിന്റെ ഡെഡിക്കേഷന്‍ എത്രത്തോളമുണ്ടന്ന് വെളിവാക്കുന്നതാണ്.

ഇന്നു നിലവിലുള്ള പല പ്രമുഖ യുവനടന്‍മാരോടും ഒപ്പം അവരുടെ ആരംഭകാല സിനിമാ ജീവിതത്തില്‍ ഒന്നിച്ച് കുറേ ദുരം യാത്ര ചെയ്തിട്ടുള്ള ഒരു വ്യക്തി എന്ന നിലയില്‍ ഞാന്‍ പറയട്ടെ... ഈ അര്‍പ്പണ മനോഭാവം കാത്തു സുക്ഷിച്ചാല്‍ ആര്‍ക്കു ലഭിച്ചതിലും ശോഭനമായ ഭാവി സിജുവിനെ തേടി എത്തും..ആശംസകള്‍.'-വിനയന്‍ കുറിച്ചു.

പത്തൊമ്പതാം നൂറ്റാണ്ട്' എഡിറ്റിംഗ് വര്‍ക്കുകള്‍ ഉള്‍പ്പെടെയുള്ള പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ക്ലൈമാക്‌സ് ഉള്‍പ്പെടെയുള്ള രംഗങ്ങളാണ് ഇനി ചിത്രീകരിക്കേണ്ടതെന്ന് സംവിധായകന്‍ പറഞ്ഞു. ഇപ്പോഴിതാ സിനിമയുടെ ഡബ്ബിംഗും പുരോഗമിക്കുകയാണ്. സിജു വില്‍സണും ടിനി ടോമും ഒരുമിച്ചുള്ള രംഗങ്ങളുടെ ഡബ്ബിംഗ് അടുത്തിടെ തുടങ്ങിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :