കെ ആര്‍ അനൂപ്|
Last Modified ശനി, 15 ഏപ്രില്‍ 2023 (15:06 IST)
വിജയ് സേതുപതി സിനിമ ജീവിതത്തിൽ മറ്റൊരു നേട്ടത്തിന്റെ അരികിലാണ്. അമ്പതാമത്തെ സിനിമ ചെയ്യാൻ പോകുകയാണ് അദ്ദേഹം.നിഥിലന്റെ ആക്ഷൻ ഡ്രാമ ഒരുങ്ങുന്നു.
ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. പ്രതികാരത്തിന്റെ കഥ പറയുന്ന സിനിമയിൽ രണ്ട് ലുക്കിലാണ് നടൻ എത്തുക. 85 ദിവസം കൊണ്ട് ചിത്രം പൂർത്തിയാക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്, ഇതുവരെ 50 ദിവസത്തെ ചിത്രീകരണം പൂർത്തിയാക്കി. വിജയ് സേതുപതിയുടെ ഭാഗങ്ങൾ അടുത്ത 10 ദിവസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു.