കമല്‍ - ലോകേഷ് ചിത്രത്തില്‍ വിജയ് സേതുപതി വില്ലന്‍ ?

കെ ആര്‍ അനൂപ്| Last Modified വെള്ളി, 18 സെപ്‌റ്റംബര്‍ 2020 (21:12 IST)
കമൽഹാസന്റെ പുതിയ ചിത്രം കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. സംവിധായകൻ ലോകേഷ് കനകരാജിനൊപ്പമുളള ചിത്രത്തിന് 'കമൽ 232' എന്നാണ് താൽക്കാലികമായി പേര് നൽകിയിരിക്കുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിൽ അഭിനയിക്കാനായി വിജയ് സേതുപതി എത്തുന്നുവെന്ന് റിപ്പോർട്ടുകൾ. ചിത്രത്തില്‍ വിജയ് സേതുപതി വില്ലനായിരിക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, ഇതിനെക്കുറിച്ചുളള ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. കമൽഹാസനൊപ്പം ഒരു സിനിമ ചെയ്യുവാൻ ആഗ്രഹമുണ്ടെന്ന് വിജയ് സേതുപതി മുമ്പ് പറഞ്ഞിരുന്നു.

വണ്‍സ് അപോണ്‍ എ ടൈം ദേര്‍ ലിവ്ഡ് എ ഗോസ്റ്റ്’ എന്നാണ് ചിത്രത്തിന്‍റെ ആദ്യ പോസ്റ്ററിലെ വാചകം. കമല്‍ഹാസന്‍ നായകനാകുന്ന ഈ ക്രൈം ഡ്രാമ ചിത്രത്തിന്‍റെ പേരിന്‍റെ പ്രഖ്യാപനം ഉടനുണ്ടാകും.

തോക്കുകള്‍ കൊണ്ട് സൃഷ്ടിക്കപ്പെട്ട ഒരു കമല്‍‌രൂപം ആണ് ചിത്രത്തിന്‍റെ ആദ്യ പോസ്റ്ററിലെ ഹൈലൈറ്റ്. ചുവന്ന നിറത്തിലാണ് പോസ്റ്ററും. സ്വാഭാവികമായും രക്‍തച്ചൊരിച്ചിലിന്‍റെ കഥയാകുമെന്ന് ഉറപ്പ്.

അതേസമയം, ചിത്രത്തിന്‍റെ പേരിനെ സംബന്ധിച്ച് ചില റിപ്പോര്‍ട്ടുകള്‍ അന്തരീക്ഷത്തില്‍ പാറിക്കളിക്കുന്നുണ്ട്. ‘എവനെന്‍‌ട്ര് നിനൈത്തായ്’ എന്ന് ചിത്രത്തിന് പേരിട്ടു എന്നാണ് ആ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ‘വിശ്വരൂപം’ എന്ന കമല്‍ ചിത്രത്തിലെ ഒരു ഗാനത്തിലെ ഒരു വരിയില്‍ നിന്നാണ് ആ പേര്. എന്നാല്‍ ഇക്കാര്യത്തില്‍ കമലോ ലോകേഷോ സ്ഥിരീകരണം നടത്തിയിട്ടില്ല.

അടുത്ത വര്‍ഷം പകുതിയോടെ ലോകേഷ് - കമല്‍ ചിത്രം പ്രദര്‍ശനത്തിനെത്തിക്കാനാണ് പരിപാടി. അങ്ങനെയെങ്കില്‍ ഷങ്കര്‍ ചിത്രം ‘ഇന്ത്യന്‍2’വിന്‍റെ ബാക്കി ഭാഗങ്ങളുടെ ചിത്രീകരണം ഉടനെങ്ങും ഉണ്ടാകില്ലെന്നുവേണം കരുതാന്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :