കെ ആർ അനൂപ്|
Last Modified ശനി, 1 ഓഗസ്റ്റ് 2020 (22:01 IST)
ശ്രീലങ്കൻ ഇതിഹാസതാരം മുത്തയ്യ മുരളീധരനായി വിജയ് സേതുപതി അഭിനയിക്കുന്ന ചിത്രമാണ് '800'. എം എസ് ഭൂപതി സംവിധാനം ചെയ്യുന്ന സിനിമയ്ക്കായി ക്രിക്കറ്റ് പ്രേമികൾ കാത്തിരിക്കുകയാണ്. ചിത്രത്തിന് സംഗീതം ഒരുക്കുവാൻ സാം സിഎസ് എത്തുന്നു എന്നാണ് റിപ്പോർട്ട്. വിക്രം വേദ, പുരിയാത പുതിർ എന്നീ വിജയ് സേതുപതി സിനിമകൾക്ക് സംഗീതം നൽകിയത് അദ്ദേഹമാണ്. അങ്ങനെയാണെങ്കിൽ വിജയ് സേതുപതിയും സാമും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രം ആയിരിക്കും ഇത്.
അതേസമയം ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നതിന് മുമ്പ് വിജയ് സേതുപതി ബൗളിംഗിന് പ്രൊഫഷണൽ പരിശീലനം നടത്തും. ലോക്ക് ഡൗണിനുശേഷം ചിത്രത്തിൻറെ ഷൂട്ടിംഗ് ആരംഭിക്കാനാണ് സാധ്യത. വിജയിനൊപ്പം മാസ്റ്ററിലും പാർത്ഥിപനൊപ്പം തുഗ്ലക്ക് ദർബാറിലും വിജയ് സേതുപതി അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രങ്ങൾക്കായി ആരാധകർ കാത്തിരിക്കുകയാണ്.