60 കോടി ബജറ്റ്,അജയന്റെ രണ്ടാം മോഷണം അപ്‌ഡേറ്റുകള്‍ ഉടന്‍ എത്തും, റിലീസ് ഈ വര്‍ഷം അവസാനം

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 17 മെയ് 2023 (17:11 IST)
ഈ വര്‍ഷം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ടോവിനോ തോമസ് ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. 60 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ വേഗത്തില്‍ പുരോഗമിക്കുകയാണ്. ഈ വര്‍ഷം അവസാനത്തോടെ പ്രദര്‍ശനത്തിന് എത്തും എന്നാണ് കേള്‍ക്കുന്നത്. സിനിമയെക്കുറിച്ച് ഒരു അപ്‌ഡേറ്റ് വൈകാതെ തന്നെ പുറത്തു വരുമെന്ന് ടോവിനോ അറിയിച്ചു. 3 ടീസറുകളും ഒരു ട്രെയിലറുമാണ് നിര്‍മാതാക്കള്‍ പുറത്തിറക്കുക.
 
ടീസറും ട്രെയിലറും ഉടനെ എത്തുമെന്നാണ് ടൊവിനോ പറഞ്ഞു. മണിയന്‍, കുഞ്ഞിക്കേളു, അജയന്‍ എന്നീ കഥാപാത്രങ്ങളെ കാണിക്കുന്നതിന് വേണ്ടി മുന്ന് ടീസറും ഒരു ട്രെയ്‌ലറുമായായിരിക്കും എത്തുക. കഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്ക് മനസിലാക്കാന്‍ വേണ്ടിയാണ് മൂന്ന് ടീസര്‍ എന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.
 
 അജയന്റെ രണ്ടാം മോഷണം ത്രീഡിയായാണ് റിലീസ്. മൂന്ന് കാലഘട്ടങ്ങളുടെ കഥ പറയുന്ന സിനിമയില്‍ വി എഫ് എക്‌സിനു വളരെയധികം പ്രാധാന്യമുണ്ട്.
 
 
 
 
 
 




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :