പൂര്‍ണ്ണമായും ത്രില്ലര്‍ ജോണറില്‍ ഒരുങ്ങുന്ന സിനിമ,തുല്യപ്രാധാന്യമുള്ള വേഷങ്ങളില്‍ ആസിഫ് അലിയും ബിജു മേനോനും

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 18 ഏപ്രില്‍ 2023 (12:31 IST)
ഒരു ഇടവേളക്ക് ശേഷം ആസിഫ് അലിയും ബിജു മേനോനും തുല്യപ്രാധാന്യമുള്ള വേഷങ്ങളില്‍ എത്തുന്ന ചിത്രം ഒരുങ്ങുന്നു. ജിസ് ജോയ് സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് തലശ്ശേരിയില്‍ കഴിഞ്ഞ ദിവസം തുടക്കമായി. പൂര്‍ണ്ണമായും ത്രില്ലര്‍ ജോണറില്‍ ഒരുങ്ങുന്ന സിനിമയ്ക്ക് ഇതുവരെ പേരിട്ടിട്ടില്ല.

ദിലീഷ് പോത്തന്‍, മനോജ് കെ. യു, ശങ്കര്‍ രാമകൃഷ്ണന്‍, അനുശ്രീ, റീനു മാത്യൂസ്, കോട്ടയം നസീര്‍, ദിനേഷ് (നായാട്ട് ഫെയിം), അനുരൂപ്, നന്ദന്‍ ഉണ്ണി, ബിലാസ് തുടങ്ങിയ താരനിര ചിത്രത്തില്‍ ഉണ്ട്.

അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെയും ലണ്ടന്‍ സ്റ്റുഡിയോസിന്റെയും ബാനറുകളില്‍ ശ്രീ അരുണ്‍ നാരായണും സിജോ സെബാസ്റ്റ്യനും ചേര്‍ന്ന് നിര്‍മിക്കുന്നു. നവാഗതരായ ശരത് - ആനന്ദ് എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം: ശരണ്‍ വേലായുധന്‍, എഡിറ്റിംഗ്: സൂരജ് ഈ.എസ്, കലാസംവിധാനം: അജയന്‍ മങ്ങാട്, വസ്ത്രാലങ്കാരം: ജിഷാദ്, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ആസാദ് കണ്ണാടിക്കല്‍.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :