കെ ആര്‍ അനൂപ്|
Last Modified ശനി, 17 ഏപ്രില്‍ 2021 (12:34 IST)
സിനിമാ പ്രേമികളുടെ ഏറെ നാളത്തെ ആഗ്രഹമാണ് മുരളി ഗോപിയുടെ തിരക്കഥയില്‍ മമ്മൂട്ടി അഭിനയിക്കുന്നത് കാണുവാന്‍. വൈകാതെ തന്നെ ചിത്രീകരണം ആരംഭിക്കാന്‍ സാധ്യതയുള്ള സിനിമയെ കുറിച്ച് ഒരു അപ്‌ഡേറ്റ് നല്‍കിയിരിക്കുകയാണ് മുരളി ഗോപി. നവാഗതനായ സംവിധായകന്‍ ഷിബു ബഷീറിനൊപ്പം ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് പ്രഖ്യാപനം.
'നവാഗത സംവിധായകന്‍ ഷിബു ബഷീറിനൊപ്പം, എന്റെ തിരക്കഥയില്‍ മമ്മൂട്ടി മമ്മൂട്ടി സാറിനൊപ്പമുളള പ്രൊജക്റ്റ് ഇദ്ദേഹം സംവിധാനം ചെയ്യും'- മുരളി ഗോപി കുറിച്ചു
സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരുംദിവസങ്ങള്‍ പുറത്തുവരും. ഉടന്‍ തന്നെ ചിത്രീകരണം ആരംഭിക്കും എന്നാണ് കരുതുന്നത്. അണിയറ പ്രവര്‍ത്തകര്‍, അഭിനേതാക്കള്‍ ആരെല്ലാം ആയിരിക്കും എന്നത് അടുത്തു തന്നെ അറിയാം.