ഇമോഷണൽ സീനുകളിൽ മമ്മൂട്ടിയെ വെല്ലാൻ ആരുമില്ല: മെഗാഹിറ്റ് സംവിധായകൻ തുറന്നുപറയുന്നു

ജോൺസി ഫെലിക്‌സ്| Last Modified വ്യാഴം, 13 ഓഗസ്റ്റ് 2020 (15:21 IST)
ഹൈലി ഇമോഷണലായ സീനുകളിൽ മമ്മൂട്ടിയെ വെല്ലാൻ മറ്റൊരു നടനുമില്ലെന്ന് സംവിധായകൻ സിബി മലയിൽ. സ്റ്റൈലൈസ്‌ഡ്‌ ആക്ടറാണ് മമ്മൂട്ടിയെന്നും ആകാരം കൊണ്ടും ശബ്ദം കൊണ്ടും കഥാപാത്രങ്ങളെ അനശ്വരമാക്കാനുള്ള കഴിവ് മമ്മൂട്ടിക്കുണ്ടെന്നും സിബി വ്യക്തമാക്കുന്നു.

സിബിയുടെ തനിയാവർത്തനം, മുദ്ര, വിചാരണ, ആഗസ്ത് ഒന്ന്, സാഗരം സാക്ഷി, പരമ്പര, രാരീരം തുടങ്ങി വ്യത്യസ്തങ്ങളായ ചിത്രങ്ങളിൽ മമ്മൂട്ടിയായിരുന്നു നായകൻ. ഈ സിനിമകളിലെ പ്രകടനങ്ങളെല്ലാം ഒരു നടനെന്ന നിലയിൽ മമ്മൂട്ടിയെ അടയാളപ്പെടുത്തിയവയാണ്.

മമ്മൂട്ടിയെ ഗൈഡ് ചെയ്യേണ്ട ആവശ്യം ഒരു സംവിധായകനെന്ന നിലയ്ക്ക് ഒരിക്കലും വരില്ല. കഥാപാത്രത്തെ ഉൾക്കൊണ്ട് അതിൻറെ പൂർണ്ണതയിൽ അവതരിപ്പിക്കാൻ അദ്ദേഹത്തിന് കഴിയും - വ്യക്തമാക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :