അനുബന്ധ വാര്‍ത്തകള്‍
- താരാദാസിനെ ഓര്‍മ്മയുണ്ടോ? വീണ്ടും വന്നാലോ! രണ്‍ജി പണിക്കര്‍ - മമ്മൂട്ടി ടീം സൂപ്പറാക്കും!
- അബ്രഹാമിന്റെ സന്തതികള്‍ തകര്‍ത്തെറിഞ്ഞത് സിനിമക്കാരുടെ ചില വിശ്വാസങ്ങള്‍ കൂടിയാണ്!
- നന്ദഗോപാല്‍ മാരാര്‍ വീണ്ടും; മമ്മൂട്ടിയും ഷാജി കൈലാസും ഒന്നിക്കുന്നു!
- 'നീ പോ മോനേ ദിനേശാ', ഇന്ദുചൂഡന്റെ ട്രേഡ് മാർക്ക് ഡയലോഗിന്റെ പിന്നിലെ കഥയിതാണ്!
- ലേലം 2 വരുന്നു: ചാക്കോച്ചിക്ക് കൂട്ടായി ജോസഫ് അലക്സും?
രഞ്ജിത്ത് എഴുതുന്നു, ഷാജി കൈലാസിനുവേണ്ടി ഒരുഗ്രന്‍ മമ്മൂട്ടി ത്രില്ലര്‍ !
ഷാജി കൈലാസ് ഒരു മടങ്ങിവരവിനുള്ള ശ്രമത്തിലാണ്. രണ്‍ജി പണിക്കരുടെ തിരക്കഥയില്‍ ഒരു മോഹന്‍ലാല്‍ ചിത്രം ഒരുക്കിക്കൊണ്ടാണ് ഷാജി മലയാളത്തില്‍ വീണ്ടും ഒരു ഭാഗ്യപരീക്ഷണത്തിന് ശ്രമിക്കുന്നത്.
അതേസമയം, ഷാജി കൈലാസ് ഒരു മമ്മൂട്ടിച്ചിത്രം ഒരുക്കാനും സാധ്യതയുണ്ടെന്ന് സൂചന ലഭിക്കുന്നു. രഞ്ജിത്തിന്റെ തിരക്കഥയിലാണത്രേ അത്. മോഹന്‍ലാല്‍ ചിത്രം കഴിഞ്ഞാലുടന്‍ മമ്മൂട്ടിച്ചിത്രവും ആരംഭിക്കും.
നേരത്തേ രണ്‍ജി പണിക്കരും രഞ്ജിത്തും ചേര്‍ന്നെഴുതുന്ന തിരക്കഥയില്‍ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും നായകന്മാരാക്കി ഒരു സിനിമ ചെയ്യാന്‍ ഷാജി ശ്രമിച്ചിരുന്നു. എന്നാല്‍ ആ പ്രൊജക്ടിനോട് മമ്മൂട്ടി താല്‍പ്പര്യക്കുറവ് കാണിച്ചതുകൊണ്ടാണ് നടക്കാതെ പോയതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
മമ്മൂട്ടിയും രഞ്ജിത്തും ഷാജി കൈലാസും ഒരുമിച്ച് ചെയ്ത സിനിമ ‘വല്യേട്ടന്’ ആണ്. അത് മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളില്‍ ഒന്നാണ്.