"വിനീതേ...നീ ഒരു ഐറ്റമാണെടാ ,എന്തൊരു ഗംഭീര ഡയലോഗ്സ്സാണ്..." : ജേക്കബിന്റെ സ്വര്‍ഗ്ഗ രാജ്യത്തിന് ജയസൂര്യയുടെ നൂറു മാര്‍ക്ക്

വിനീത് ശ്രീനിവാസന്‍-നിവിന്‍ പോളി കൂട്ടുകെട്ടില്‍ ഇറങ്ങിയ ജേക്കബിന്റെ സ്വര്‍ഗ്ഗ രാജ്യം തീയറ്ററുകളില്‍ തകര്‍ത്തോടുമ്പോള്‍ ചിത്രത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയിലും വന്‍ റേറ്റിംഗ്

സിനിമ, ജേക്കബിന്റെ സ്വര്‍ഗ്ഗ രാജ്യം, വിനീത് ശ്രീനിവാസന്‍, ജയസൂര്യ, നിവിന്‍ പോളി cinema, jecobinte swargarajyam, vineeth sreenivasan, jayasurya, nivin poli
സജിത്ത്| Last Updated: ശനി, 9 ഏപ്രില്‍ 2016 (12:50 IST)
വിനീത് ശ്രീനിവാസന്‍-നിവിന്‍ പോളി കൂട്ടുകെട്ടില്‍ ഇറങ്ങിയ ജേക്കബിന്റെ സ്വര്‍ഗ്ഗ രാജ്യം തീയറ്ററുകളില്‍ തകര്‍ത്തോടുമ്പോള്‍ ചിത്രത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയിലും വന്‍ റേറ്റിംഗ്. സിനിമാ രംഗത്തുള്ളവരടക്കം പലരും ചിത്രത്തെയും അണിയറ പ്രവര്‍ത്തകരെയും അഭിനന്ദിക്കുന്നുണ്ട്. അതി ഗംഭീര സിനിമയെന്നാണ് ചിത്രത്തെ നടന്‍ വിശേഷിപ്പിച്ചത്. കുടുംബം സ്വര്‍ഗ്ഗമാക്കി തീര്‍ക്കാന്‍ വീട്ടില്‍ ഒരു പ്രാര്‍ത്ഥന പുസ്തകം പോലെ സൂക്ഷിക്കാന്‍ പറ്റുന്ന ഒന്നായിരിക്കും ഭാവിയില്‍ ജേക്കബിന്റെ സ്വര്‍ഗ്ഗ രാജ്യത്തിന്റെ ഡി വി ഡിയെന്നാണ് ജയസൂര്യ ഫേസ്‌ബുക്കില്‍ കുറിച്ചത്.

എല്ലാ വ്യക്തികളിലും ഒരു നന്മ ഉണ്ടെന്നും, ആ തിരിച്ചറിവോടെയും, ആത്മവിശ്വാസത്തിലൂടെയും നേരിലൂടെയും വേണം ജീവിതത്തില്‍ വിജയിക്കാന്‍ എന്നും കാണിച്ചു തരുന്ന എന്നാണ് ജയസൂര്യ ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തെ വിലയിരുത്തുന്നത്. ചിത്രത്തിലെ ഓരോരുത്തരുടെയും അഭിനയത്തെ ജയസൂര്യ പേരെടുത്ത് അഭിനന്ദിക്കുന്നുണ്ട്.

ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

നമ്മുടെ സ്വർഗ്ഗരാജ്യം ...

എങ്ങനെയാ ഈ സന്തോഷം പറഞ്ഞറിയിക്കേണ്ടതെന്നറിയില്ല ,ജേക്കബിന്റെ സ്വർഗ്ഗരാജ്യം ഇന്നലെ കണ്ടു ,എന്താ പറയാ ..അതി ഗംഭീര സിനിമ.

വിനീതേ ..നീ ഒരു ഐറ്റമാണെടാ ,എന്തൊരു ഗംഭീര ഡയലോഗ്സ്സാണ്..പല സ്ഥലത്തും നീ മനസ്സിനെ പിടിച്ചുലച്ച് കളഞ്ഞു ,അത് സന്തോഷം കൊണ്ടും ,തിരിച്ചറിവുകൊണ്ടും ,വിഷമം കൊണ്ടും എല്ലാം ...

ഇങ്ങനെ ഒരു കുടുംബം എനിക്കും ഉണ്ടാകണമെന്നാരിക്കും ഈ സിനിമ കണ്ടാൽ ആർക്കും തോന്നുക ,അത്രമാത്രം ഒരു കുടുംബത്തിന്റെ വാല്യൂ കാണിക്കുന്ന സിനിമയാണിത് . എല്ലാ വ്യക്തികളിലും ഒരു നന്മ ഉണ്ടെന്നും ,ആ തിരിച്ചറിവോടെയും ,ആത്മവിശ്വാസത്തിലൂടെയും നേരിലൂടെയും വേണം ജീവിതത്തിൽ വിജയിക്കാൻ എന്നും കാണിച്ചു തരുന്ന സിനിമ .

ജേക്കബായി രഞ്ജിയേട്ടൻ വെറുതെ പൊളിച്ചടുക്കി , നിവിനേ ...സിനിമ നീ വേണ്ട എന്ന് വെക്കുന്ന വരെ നിന്നോടൊപ്പം ഈ സിനിമ എന്ന സത്യം ഉണ്ടാകും ,അത് പോലെ ഭാസി ..നിന്നെ കാണിക്കുമ്പോൾ തിയേറ്ററിൽ മുഴുവൻ claps ആയിരുന്നു ആ കയ്യടിക്ക് ഇനിയും എണ്ണം കൂടും ,നീ തകർത്തടാ .അമ്മ, പെങ്ങൾ , അനുജൻ ( അവന്റെ ചക്കരച്ചിരി ഇപ്പോഴും മനസ്സിലുണ്ട് ) എല്ലാരും കലക്കി ..

ദിനേശാ ..നിന്റെ ഏറ്റവും ഗംഭീര പെർഫോമെൻസാണളിയാ ..രവിയേട്ടാ ..ഉമ്മ ..സായിയേട്ടൻ ,റീബാ ,അജു ,വിനീത് ആരും മനസ്സീന്ന് പോകുന്നില്ല , അത് പോലെ തന്നെ പുതിയ ഒരു താരത്തെയും നമുക്ക് കിട്ടി , അശ്വിൻ ( എനിക്ക് അതിൽ അഭിമാനം കുറച്ചധികമുണ്ട് ,കാരണം പുള്ളി ഒരു ഗംഭീര മിമിക്രി ആർട്ടിസ്റ്റ് കൂടിയാണ് )

ജോമോനേ ..മലയാളത്തീന്ന് എങ്ങാനും നീ പോയാ നിന്നെ ഞങ്ങൾ വെടിവെച്ചു കൊല്ലും ..

" വീട്ടിൽ ഒരു പ്രാർത്ഥനാ പുസ്തകം സൂക്ഷിക്കുന്നത് പോലെ ഭാവിയിൽ ഇതിന്റെ ഒരു DVD -യും വീട്ടിൽ സൂക്ഷിക്കണം ,വീട് ഒരു സ്വർഗ്ഗരാജ്യമായി തീരാൻ , അല്ലെങ്കിൽ തീർക്കാൻ "



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :