1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Mohanlal Speaks about his fav mammootty films

മോഹന്‍ലാലിന് ഏറ്റവും പ്രിയപ്പെട്ട അഞ്ച് മമ്മൂട്ടി സിനിമകള്‍ ഏതൊക്കെ ? ഉത്തരം ഇതാ

Mammootty
മലയാള സിനിമയുടെ താരരാജാക്കന്‍മാരാണ് മമ്മൂട്ടിയും മോഹന്‍ലാലും. പരസ്പരം ആരോഗ്യകരമായ മത്സരം ഇവര്‍ക്കിടയിലുണ്ടെങ്കിലും ഇരുവരും വളരെ അടുത്ത സുഹൃത്തുക്കളാണ്. 59 സിനിമകളില്‍ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ മമ്മൂട്ടിയെ ഇച്ചാക്ക എന്നും മമ്മൂട്ടി മോഹന്‍ലാലിനെ ലാല്‍, ലാലു എന്നെല്ലാമാണ് വിളിക്കുന്നത്. 
 
വെള്ളിത്തിരയിലെത്തിയിട്ട് 50 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ മമ്മൂട്ടിയെ മോഹന്‍ലാല്‍ ഓര്‍ക്കുകയാണ്. തങ്ങളുടെ സൗഹൃദത്തെ കുറിച്ചും മമ്മൂട്ടിയെന്ന നടനെ കുറിച്ചും മോഹന്‍ലാല്‍ വാചാലനായി. അതിനിടയിലാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ട അഞ്ച് മമ്മൂട്ടി സിനിമകള്‍ ഏതൊക്കെയാണെന്ന് മോഹന്‍ലാല്‍ വെളിപ്പെടുത്തിയത്. 
 
ന്യൂഡല്‍ഹി, ഒരു വടക്കന്‍ വീരഗാഥ, മൃഗയ, പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ് സെയ്ന്റ്, ഹരികൃഷ്ണന്‍സ് എന്നിവയാണ് മോഹന്‍ലാലിന് ഏറ്റവും പ്രിയപ്പെട്ട അഞ്ച് മമ്മൂട്ടി ചിത്രങ്ങള്‍. ഇതില്‍ ഹരികൃഷ്ണന്‍സ് മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ച് അഭിനയിച്ച സിനിമയാണ്. 
 
അടുത്ത ലേഖനം
ജീവിതത്തിലെ ഏറ്റവും നല്ല ദിവസങ്ങളിലൊന്ന്; ഗര്‍ഭകാല ചിത്രങ്ങള്‍ പങ്കുവച്ച് ഭാമ, കുഞ്ഞിനെ കാണിക്കണമെന്ന് ആരാധകര്‍