വീണ്ടും പ്രിയദര്‍ശന്‍ ബോളിവുഡിലേക്ക്, അക്ഷയ് കുമാര്‍ ചിത്രം അണിയറയിലൊരുങ്ങുന്നു

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 6 ജൂലൈ 2021 (09:04 IST)

വീണ്ടും ഒരു ബോളിവുഡ് ചിത്രം ചെയ്യാനൊരുങ്ങുകയാണ് പ്രിയദര്‍ശന്‍.
അക്ഷയ് കുമാറുമായി സംവിധായകന്‍ കൈകോര്‍ക്കും. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം, അടുത്ത ഹിന്ദി സിനിമയെക്കുറിച്ചുളള ചര്‍ച്ചകള്‍ അക്ഷയ് കുമാറുമായി പ്രിയദര്‍ശന്‍ നടത്തി.

അക്ഷയ് കുമാറിനെ താരപദവിയിലേക്ക് എത്തിക്കാന്‍ പ്രിയദര്‍ശന്‍ ചിത്രങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു.ഖിലാഡി ഇമേജില്‍ നിന്ന് അക്ഷയ് കുമാര്‍ ബോളിവുഡ് മുന്‍നിര താരമായും ഹ്യൂമര്‍ റോളുകളിലും എത്തിച്ചത് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത സിനിമകളായിരുന്നു. ഒപ്പം എന്ന ചിത്രം റിലീസ് ചെയ്തതിനുശേഷം അക്ഷയ് കുമാറിന്റെ കൂടെ ഒരു ചിത്രം ചെയ്യുവാന്‍ പ്രിയദര്‍ശന്‍ തീരുമാനിച്ചെങ്കിലും അത് വൈകി. പുതിയ സിനിമ വൈകാതെ തന്നെ പ്രഖ്യാപിക്കാനാണ് സാധ്യത.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :