aparna shaji|
Last Modified വ്യാഴം, 24 മാര്‍ച്ച് 2016 (12:28 IST)
മലയാളത്തിന്റെ പ്രിയ നടൻ പൃഥ്വിരാജിന് ഇപ്പോൾ കൈ നിറയെ ചിത്രങ്ങളാണ്. അടുത്തിടെ ഇറങ്ങിയ പാവാട, അനാർക്കലി, എന്നു നിന്റെ മൊയ്തീൻ ഒന്നിനൊന്ന് മികച്ചതും ഹിറ്റുമായിരുന്നു. സംവിധായകൻ ഹരിഹരന്റെ സ്യമന്തകം, ആർ എസ് വിമലിന്റെ കർണൻ, ബ്ലസിയുടെ ആടുജീവിതം എന്നീ ചിത്രങ്ങൾ വലിയൊരു ഉത്തരവാദിത്വമാണെന്ന് പൃഥ്വിരാജ് പറയുന്നു.
ഇതിൽ ഓരോന്നും സമയമെടുത്ത് ചെയ്യേണ്ട സിനിമയാണെന്ന് താരം അറിയിച്ചു. ഈ ചിത്രങ്ങൾക്കെല്ലാം ഒരു വർഷമോ അതിൽ കൂടുതലോ സമയമെടുക്കുമെന്ന് അറിയാമായിരുന്നെന്നും എന്നാൽ ഇതിന്റെയെല്ലാം തിരക്കഥ ഇഷ്ടപ്പെട്ടതിനാലാണ് താൻ ഈ ചിത്രങ്ങൾ ഏറ്റെടുത്തതെന്നും പൃഥ്വി പറഞ്ഞു. ഓരോ സിനിമയ്ക്കും എത്ര നാൾ ചിത്രീകരണം നീണ്ടുനിൽക്കുമെന്ന് അറിയില്ലെന്നും താരം അറിയിച്ചു.
ഒരേ സമയത്ത് ഒരു
സിനിമ മാത്രമേ ചെയ്യാൻ സാധിക്കുകയുള്ളുവെന്നും കൂടുതൽ ചിത്രങ്ങൾ കമ്മിറ്റ് ചെയ്തിട്ടുണ്ടെങ്കിലും ഒരു സമയം ഒന്നിൽ മാത്രമേ അഭിനയിക്കുകയുള്ളുവെന്നാണ് താരം പറയുന്നത്. എല്ലാ സമ്മർദ്ദവും ഒരേ സമയം വഹിക്കാൻ കഴിയില്ലെന്നും അങ്ങനെയുണ്ടായാൽ അത് മറ്റ് പലതിനേയും ബാധിക്കുമെന്നും പൃഥ്വി പറഞ്ഞു.
ജിജു ആന്റണി സംവിധാനം ചെയ്ത ഡാര്‍വിന്റെ പരിണാമമാണ് ഇപ്പോള്‍ പൃഥ്വിരാജിന്റേതായി തിയേറ്ററിലോടിക്കൊണ്ടിരിയ്ക്കുന്ന സിനിമ. ഛായാഗ്രാഹകനായ സുജിത്ത് വാസുദേവന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ജെയിംസ് ആന്റ് ആലീസാണ്
പൃഥ്വിയുടെ പുറത്തിറങ്ങാനുള്ള അടുത്ത ചിത്രം.