'ഒടുക്കം മറ്റൊരു തുടക്കം മാത്രം';ലൂസിഫറിനു രണ്ടാം ഭാഗമുണ്ടാകുമെന്ന സൂചന നൽകി പൃഥ്വിരാജിന്റെ പോസ്റ്റ്

ഇന്ന് റിലീസ് ചെയ്തിരിക്കുന്ന പോസ്റ്ററിൽ നിറയുന്നത് ഖുറോഷി അബ്രഹാം എന്ന കഥാപാത്രമാണ്.

Last Modified ബുധന്‍, 17 ഏപ്രില്‍ 2019 (11:29 IST)
ലൂസിഫറിനു രണ്ടാം ഭാഗമുണ്ടാകുമെന്ന സൂചനകൾ നൽകി സംവിധായകൻ പൃഥ്വിരാജ് സുകുമാരൻ. ചിത്രത്തിന്റെ ഏറ്റവും പുതിയ ക്യാരക്റ്റർ പോസ്റ്റർ ആരാധകർക്കായി ഷെയർ ചെയ്തപ്പോഴാണ് ചിത്രത്തിനു രണ്ടാം ഭാഗമുണ്ടാകുമെന്ന സൂചനയും താരം നൽകിയിരിക്കുന്നത്.

ഇന്ന് റിലീസ് ചെയ്തിരിക്കുന്ന പോസ്റ്ററിൽ നിറയുന്നത് ഖുറോഷി അബ്രഹാം എന്ന കഥാപാത്രമാണ്. ചിത്രത്തിന്റെ ടെയിൽ എൻഡിൽ സർപ്രൈസ് പോലെ കാണിക്കുന്ന കഥാപാത്രത്തിന്റെ മറ്റൊരു മുഖമാണ് ഇന്നത്തെ പോസ്റ്ററിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. പോസ്റ്ററിലെ വാചകങ്ങളാണ് ചിത്രത്തിനു മറ്റൊരു തുടർച്ചയുണ്ടാകുമെന്ന സൂചനകൾ സമ്മാനിക്കുന്നത്. 'ഒടുക്കം മറ്റൊരു തുടക്കം മാത്രം' എന്ന വരികൾ ക്യാപ്ഷനായതും പൃഥ്വിരാജ് എടുത്തുപറയുന്നുണ്ട്.

ചിത്രത്തിനു രണ്ടാം ഭാഗമുണ്ടാകുമെന്ന സൂചനകൾ മുൻപ് മുരളി ഗോപിയും നൽകിയിരുന്നു. ഈ വലിയ വിജയത്തിനു നന്ദി, കൂടുതൽ വരാനിരിക്കുന്നു, ഇൻശാ അള്ളാ! എന്നായിരുന്നു മുരളി ഗോപിയുടെ വരികൾ. ഇതിനു പിന്നാലെയാണ് പൃഥ്വിരാജിന്റെ പോസ്റ്റ്.130 കോടിയിലെറെ രൂപയാണ് രണ്ടാഴ്ച കൊണ്ട് ചിത്രം നേടിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :