Last Modified ബുധന്‍, 10 ഏപ്രില്‍ 2019 (12:21 IST)
ലൂസിഫർ എന്ന ചിത്രത്തിന്റെ വിജയം ആഘോഷിക്കുകയാണ് മലയാള സിനിമ. മോഹൻലാൽ നായകനായ ലൂസിഫറിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ഗോപി ആണ്. ദിലീപിനു വേണ്ടിയും ഇപ്പോൾ മോഹൻലാലിനു വേണ്ടിയും മുരളി ഗോപി തിരക്കഥയൊരുക്കി. ഇനിയുള്ള മമ്മൂട്ടിയാണ്. എന്നാണ് മമ്മൂട്ടിക്ക് വേണ്ടി തിരക്കഥയൊരുക്കുക എന്ന ചോദ്യത്തിന് മറുപടി നൽകുകയാണ് മുരളി ഗോപി.
ഫോറം കേരളത്തിന് നല്‍കിയ അഭിമുഖത്തില്‍ മുരളി ഗോപി ഇങ്ങനെ പറയുന്നു.‘മമ്മൂട്ടി എന്റെ പ്രിയ അഭിനേതാക്കളില്‍ ഒരാളാണ്. അദ്ദേഹത്തിനൊപ്പം വര്‍ക്ക് ചെയ്യണമെന്നത് എന്റെ ആഗ്രഹങ്ങളില്‍ ഒന്നാണ്. പക്ഷേ അദ്ദേഹമാണ് നമ്മള്‍ എഴുതണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത്. ഒരുപാട് പ്ലാന്‍സ് ഉണ്ട് എനിക്ക്. അത് ഞാനിപ്പോള്‍ പറയുന്നില്ല. ഇത്രയും ഡെപ്‌തോടുകൂടി ഇന്റേണലൈസ് ചെയ്യുന്ന ചുരുക്കം അഭിനേതാക്കളേ ഉള്ളൂ. മമ്മൂട്ടി സാറിനെപ്പോലെ ഒരു ആക്ടറെ എന്റെ സ്‌ക്രിപ്റ്റില്‍ എനിക്ക് കിട്ടുക എന്ന് പറയുന്നത് വലിയൊരു ബഹുമതി ആയിരിക്കും. അത്തരമൊരു അവസരത്തിന് വേണ്ടിയാണ് ഞാനും കാത്തിരിക്കുന്നത്.’
100 കോടി ചിത്രങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ടെങ്കിലും എട്ട് ദിവസത്തെ ഗ്രോസ് കളക്ഷനായി 100 കോടി നേടുന്ന ഒരു മലയാളചിത്രം ആദ്യമാണ്. കേരളത്തിൽ മാത്രം 400 തീയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്.