മൂന്നാം വരവിനൊരുങ്ങി പ്രണവ്; ഇത്തവണ അന്‍വര്‍ റഷീദ് ചിത്രത്തിൽ?

ക്യാപസ് പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ കഥ കേട്ടപ്പോൾ പ്രണവിന് ഇഷ്ടപ്പെട്ടപ്പെടുകയും തുടർന്ന് ഓക്കെ പറയുകയായുമായിരുന്നു എന്നാണ് പ്രചരിക്കുന്ന റിപ്പോർട്ട്.

റെയ്നാ തോമസ്| Last Modified വെള്ളി, 11 ഒക്‌ടോബര്‍ 2019 (11:41 IST)
തന്റെ മൂന്നാമത്തെ ചിത്രത്തിനായി തയ്യാറെടുക്കുകയാണ് പ്രണവ് മോഹൻലാൽ. നവാഗതനായ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് പ്രണവ് അഭിനയിക്കുന്നത്. എന്നാൽ ചിത്രത്തിന്റെ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. ക്യാപസ് പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ കഥ കേട്ടപ്പോൾ പ്രണവിന് ഇഷ്ടപ്പെട്ടപ്പെടുകയും തുടർന്ന് ഓക്കെ പറയുകയായുമായിരുന്നു എന്നാണ് പ്രചരിക്കുന്ന റിപ്പോർട്ട്. അതേ സമയം അൻവർ റഷീദാണ് ചിത്രം നിർമ്മിക്കുന്നതെന്നും വാർത്തകൾ പുറത്തു വരുന്നുണ്ട്.ഔദ്യോഗിക സ്ഥിതീകരണത്തിന് കാത്തിരിക്കുകയാണ് ആരാധകർ.

ബലതാരമായി സിനിമയിൽ എത്തിയ പ്രണവ് ജിത്തു ജോസഫ് ചിത്രമായ ആദിയിലൂടെയാണ് വീണ്ടും വെള്ളിത്തിരയിൽ നായകനായി അരങ്ങേറ്റം കുറിച്ചത്. ആശീർവാദ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരായിരുന്നുമ ചിത്രം നിർമ്മിച്ചത്. 2018 ൽ ആദ്യം തിയേറ്ററിൽ എത്തിയ ചിത്രമായിരുന്നു ഇത്. ആദിയ്ക്ക് ശേഷം അരുൺ ഗോപി സംവിധാനം ചെയ്ത ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും നായകനായി പ്രണവ് എത്തിയിരുന്നു. ഈ ചിത്രത്തിന് പ്രതീക്ഷിച്ച വിജയം നേടാൻ കഴിഞ്ഞിരുന്നില്ല.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :