ദുൽഖറും പാർവതിയും മണിരത്‌നത്തിനൊപ്പം ?

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 21 സെപ്‌റ്റംബര്‍ 2020 (15:45 IST)
ഒമ്പത് ഭാഗങ്ങളുള്ള ആന്തോളജി വെബ് സീരീസ് സംവിധായകൻ മണിരത്നം നിർമ്മിക്കുന്നുണ്ടെന്ന് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. 'നവരസ' എന്നു പേരു നൽകിയിട്ടുള്ള സീരീസിലെ അഭിനേതാക്കളെ കുറിച്ചുള്ള പുതിയ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ദുൽഖർ സൽമാനും പാർവതി തിരുവോത്തും ഇതിൻറെ ഭാഗമാകുന്നുണ്ടെന്നാണ് വിവരം.

പാർവതി തിരുവോത്തും നടൻ സിദ്ധാർത്ഥും രതിന്ദ്രൻ പ്രസാദ് സംവിധാനം ചെയ്യുന്ന ഭാഗത്തിലും പൊൻറാം സംവിധാനം ചെയ്യുന്ന ഭാഗത്തിലും അഭിനയിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ജയ്, സ്നേഹ, വിജയ് സേതുപതി, സൂര്യ, അരവിന്ദ് സ്വാമി എന്നിവരും സീരീസിൽ അഭിനയിക്കുന്നുണ്ട്.

മണിരത്നം, ഗൗതം മേനോൻ, കെ വി ആനന്ദ്, കാർത്തിക് നരേൻ, രതിന്ദ്രൻ പ്രസാദ്, പൊൻറാം, ബിജോയ് നമ്പ്യാർ, അരവിന്ദ് സ്വാമി, സിദ്ധാർത്ഥ് എന്നിവരാണ് ആന്തോളജി വെബ് സീരീസ് സംവിധാനം ചെയ്യുന്നത്.

തുടക്കത്തിൽ ആമസോൺ പ്രൈമിൽ റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്, ഇപ്പോൾ ഈ സീരീസ് നെറ്റ്ഫ്ലിക്സിലേക്ക് മാറ്റിയതായി റിപ്പോർട്ടുകൾ ഉണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :