മനസ്സ് തുറന്ന് ചിരിക്കാം,കിഡ്‌നാപ്പര്‍ ഡിസ്‌നി'യായി സൈജു കുറുപ്പ്, 'പിടികിട്ടാപ്പുള്ളി' ട്രെയിലര്‍ ശ്രദ്ധ നേടുന്നു

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 26 ഓഗസ്റ്റ് 2021 (10:14 IST)

മനസ്സ് തുറന്ന് ചിരിക്കാന്‍ വീണ്ടുമൊരു സൈജു കുറുപ്പ് ചിത്രം റിലീസിനൊരുങ്ങുന്നു. സണ്ണി വെയ്ന്‍, അഹാന കൃഷ്ണ,ബൈജു, ലാലു അലക്‌സ് എന്നീ താരനിര അടങ്ങുന്ന പുതിയ ചിത്രമാണ് 'പിടികിട്ടാപ്പുള്ളി'.നവാഗതനായ ജിഷ്ണു ശ്രീകണ്ഠന്‍ സംവിധാനം ചെയ്യുന്ന സിനിമ എണ്‍പതുകള്‍ പശ്ചാത്തലമാക്കുന്ന കഥയാണ് പറയുന്നത്. ത്രില്ലര്‍ കോമഡി വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ശ്രദ്ധ നേടുന്നു.

മെറീന മൈക്കിളും മേജര്‍ രവിയും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായി സിനിമ നിര്‍മ്മിക്കുന്നത്.സുമേഷ് വി റോബിന്‍ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നു.അഞ്‌ജോയ് സാമുവല്‍ ഛായാഗ്രഹണവും ബിബിന്‍ പോള്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു.പി എസ് ജയഹരി സംഗീതമൊരുക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :