രേവതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കാജോള്‍ നായിക, ഹൃദയത്തില്‍ തൊടുന്ന കഥ,'ദി ലാസ്റ്റ് ഹുറാ' വരുന്നു

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 7 ഒക്‌ടോബര്‍ 2021 (10:39 IST)

മലയാളികളുടെ പ്രിയ താരങ്ങളിലൊരാളാണ് രേവതി. സിനിമ നടി എന്നതിലുപരി സംവിധാന രംഗത്തും അവര്‍ കഴിവ് തെളിയിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം രേവതി വീണ്ടും സംവിധായികയുടെ തൊപ്പി അണിയുകയാണ്. രണ്ട് ആന്തോളജി ചിത്രങ്ങളും ഫീച്ചര്‍ ചിത്രങ്ങളും ഇതിനുമുമ്പ് രേവതി സംവിധാനം ചെയ്തിട്ടുണ്ട്.

കാജോളിനെ നായികയാക്കി രേവതി സംവിധാനം ചെയ്യുന്ന ചിത്രം പ്രഖ്യാപിച്ചു. 'ദി ലാസ്റ്റ് ഹുറാ' എന്നാണ് ടൈറ്റില്‍. എന്നെക്കൊണ്ട് വേഗം സമ്മതം പറയിപ്പിച്ചെന്നും ഹൃദയത്തില്‍ തൊടുന്ന കഥയാണ് സിനിമയ്ക്കുള്ളതെന്നും കാജോള്‍ പറഞ്ഞു.
'സുജാത' എന്ന അമ്മയുടെ കഥയാണ് സിനിമ പറയുന്നത്. ജീവിതത്തിലെ ഓരോ പ്രതിസന്ധി ഘട്ടങ്ങളെയും പുഞ്ചിരിയോടെ നേരിടുന്ന കഥാപാത്രം. സമീര്‍ അറോറയാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ബിലീവ് പ്രൊഡക്ഷന്‍സ്, ടേക്ക് 23 സ്റ്റുഡിയോസ് പ്രൊഡക്ഷന്‍ എന്നീ ബാനറുകളില്‍ സൂരജ് സിംഗ്, ശ്രദ്ധ അഗ്രവാള്‍ എന്നിവര്‍ ചേര്‍ന്ന് ഈ ചിത്രം നിര്‍മ്മിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :