രേവതി കല്ലെറിഞ്ഞു, ജഗതിയുടെ ശരീരത്തില്‍ ചില്ല് കുത്തിക്കയറി; പിന്നീട് സംഭവിച്ചത്

രേണുക വേണു| Last Modified തിങ്കള്‍, 16 ഓഗസ്റ്റ് 2021 (13:06 IST)

എത്ര തവണ കണ്ടാലും മലയാളികള്‍ക്ക് മടുക്കാത്ത സിനിമയാണ് പ്രിയദര്‍ശന്‍-മോഹന്‍ലാല്‍-രേവതി ടീമിന്റെ കിലുക്കം. ജഗതി, തിലകന്‍, ഇന്നസെന്റ് തുടങ്ങി വന്‍ താരനിര അണിനിരന്ന കിലുക്കം വര്‍ഷങ്ങളായി മലയാളികളെ പൊട്ടിച്ചിരിപ്പിക്കുകയാണ്. കിലുക്കം ഷൂട്ടിങ്ങിനിടെ ഉണ്ടായ ഒരു അപകടത്തെ കുറിച്ച് പ്രിയദര്‍ശന്‍ ഒരിക്കല്‍ വെളിപ്പെടുത്തിയിട്ടുണ്ട്. രേവതിയും ജഗതിയുമാണ് ആ സംഭവത്തിലെ പ്രധാന ആളുകള്‍.

Kilukkam Film" width="600" />

സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ നിശ്ചല്‍ എന്നാണ് കിലുക്കത്തില്‍ ജഗതിയുടെ കഥാപാത്രം അറിയപ്പെടുന്നത്. വളരെ കോമഡി നിറഞ്ഞ ഒരു കഥാപാത്രമാണ് അത്. ഷൂട്ടിങ്ങിനിടെ രേവതി ജഗതിയെ കല്ലുകൊണ്ട് എറിയുന്ന സീനുണ്ട്. രേവതി എറിയുമ്പോള്‍ ആ കല്ല് മുന്നിലുള്ള ഒരു കണ്ണാടിയില്‍ തട്ടി ജഗതിയുടെ ശരീരത്ത് ചില്ല് കയറിയിരുന്നു. എന്നാല്‍ ജഗതി അക്കാര്യം റീടേക്ക് കഴിയുന്നത് വരെ പുറത്ത് പറഞ്ഞില്ല. വേദന സഹിച്ച് അഭിനയിച്ചെന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്. ജഗതിയുടെ അര്‍പ്പണബോധം അത്രത്തോളമുണ്ടായിരുന്നെന്നും പ്രിയദര്‍ശന്‍ കൂട്ടിച്ചേര്‍ത്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :