ഇത് മലയാളം ഇതുവരെ കാണാത്ത 100 കോടി; മോഹൻലാലിന് പകരം മോഹൻലാൽ തന്നെ, ലക്ഷ്യം ഇൻഡസ്ട്രി ഹിറ്റ്?

Thudarum Synopsis, Thudarum Movie story, Thudarum Review, Thudarum Arrival Teaser, Thudarum Mohanlal, Mohanlal in Thudarum, Malayalam Cinema News, Malayalam OTT Releases, Malayalam Cinema Reviews, Parvathy Thiruvothu, Manju Warrier, Malayalam Cinema
Thudarum - Mohanlal
നിഹാരിക കെ.എസ്| Last Modified തിങ്കള്‍, 19 മെയ് 2025 (10:24 IST)
തരുൺ മൂർത്തി മോഹൻലാലിനെ നായകനാക്കി ഒരുക്കിയ തുടരും ബോക്സ് ഓഫീസിൽ മിന്നും വിജയം തുടരുകയാണ്. ഒരു ടാക്‌സി ഡ്രൈവറുടെ വേഷത്തില്‍ മോഹന്‍ലാല്‍ എത്തിയ സിനിമ മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ക്കൊപ്പം ത്രില്ലിങ്ങായ സ്റ്റോറി ടെല്ലിങ്ങും പ്രേക്ഷകര്‍ക്കായി സമ്മാനിച്ചിരുന്നു. ഇതിനൊപ്പം ബോക്‌സ് ഓഫീസിലും ഒന്നിനു പുറകെ ഒന്നായി റെക്കോര്‍ഡുകളും ചിത്രം തീര്‍ത്തിരുന്നു.

ട്രാക്കേഴ്‌സ് പുറത്തുവിടുന്ന റിപ്പോര്‍ട്ട് പ്രകാരം, ചിത്രത്തിന്റെ ഷോകളില്‍ നിന്ന് മാത്രമായി 100 കോടിയാണ് സിനിമ സ്വന്തമാക്കിയിരിക്കുന്നത്. ട്രാക്കഡ് കളക്ഷനില്‍ മലയാളം സിനിമ ആദ്യമായാണ് ഈ നേട്ടം സ്വന്തമാക്കുന്നത്. കേരളാ ബോക്‌സ് ഓഫീസില്‍ 110 കോടിയ്ക്ക് മുകളിലും ആഗോളതലത്തില്‍ 220 കോടിയ്ക്ക് മുകളിലുമാണ് തുടരും ഇതുവരെ നേടിയിരിക്കുന്നത്. 24 ദിവസങ്ങള്‍ക്ക് ശേഷവും നിരവധി തിയേറ്ററുകളിൽ ഹൗസ് ഫുള്‍ ഷോയാണ് സിനിമയ്ക്ക്.

100 കോടിയും 200 കോടിയുമെല്ലാം അതിവേഗം നേടിയ ചിത്രം കേരളാ ബോക്‌സ് ഓഫീസിലും ഒന്നാമനായിരുന്നു. ഇപ്പോള്‍ മലയാള സിനിമയ്ക്ക് ഇതുവരെ എത്തിപ്പിടിക്കാനാകാത്ത ഒരു നേട്ടവും തുടരും അനായാസം സ്വന്തമാക്കിയിരിക്കുകയാണ്. എമ്പുരാന്റെ ഇൻഡസ്ട്രി ഹിറ്റ് എന്ന റെക്കോർഡും തുടരും സ്വന്തമാക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :