മോഹന്‍ലാലില്‍ നിന്നും ‘കര്‍ണന്‍’ മമ്മൂട്ടി പിടിച്ച് വാങ്ങിയതോ?

മോഹന്‍ലാലില്‍ നിന്നും ‘കര്‍ണന്‍’ മമ്മൂട്ടി പിടിച്ച് വാങ്ങിയതോ?

aparna shaji| Last Modified ഞായര്‍, 24 ഏപ്രില്‍ 2016 (16:21 IST)
സംവിധായകനും നടനുമായ പി ശ്രീകുമാര്‍ വര്‍ഷങ്ങ‌ള്‍ക്ക് മുമ്പേ മനസ്സില്‍ കണ്ട ചിത്രമാണ് കര്‍ണന്‍. ചിത്രത്തില്‍ നായകനായി എത്തുന്നത് മമ്മൂട്ടിയാണ്. ഇതിസാഹ കഥാപാത്രങ്ങളെ അവതിരിപ്പിക്കാനുള്ള മമ്മൂട്ടിയുടെ കര്‍ണനെ കാത്തിരിക്കുകയാണ് ഇപ്പോള്‍ ആരാധകര്‍. എന്നാല്‍ ശ്രീകുമാറിന്റെ കര്‍ണനുവേണ്ടി ആദ്യം പരിഗണിച്ചത് മോഹന്‍ലാലിനെയായിരുന്നുവത്രെ !

തന്റെ സ്വപ്ന ചിത്രമായ കര്‍ണന്റെ തിരക്കഥ സംവിധായകന്‍ ആദ്യം പറയുന്നത് മോഹന്‍ലാലിനോട് ആണ്. ആദേഹത്തെ കര്‍ണനായി പരിഗണിക്കുകയും ചെയ്തു. തിരക്കഥ ഇഷ്ടപ്പെട്ട താരം നമുക്കിത് ചെയ്യാമെന്നും പറഞ്ഞു. എന്നാല്‍ പിന്നീട് ഇതേ തിരക്കഥ വായിക്കാനിടയായ മമ്മൂട്ടിക്കും കര്‍ണനെ ഒരുപാടിഷ്ട്പ്പെടുകയും ഇത് നമുക്ക് ഒരുമിച്ച് ചെയ്യാമെന്ന് പറയുകയും ചെയ്യുകയായിരുന്നു.

മമ്മൂട്ടിക്ക് കര്‍ണന്‍ ഇഷ്ട്മായെന്ന് മനസ്സിലാക്കിയ മോഹന്‍ലാല്‍ അദ്ദേഹത്തിന് വിട്ട് കൊടുക്കുകയായിരുന്നു. ഇതിഹാസ കഥാപാത്രങ്ങ‌ള്‍ ചെയ്യുവാനുള്ള അദ്ദേഹത്തിന്റെ കഴിവിനെ മാനിച്ചായിരുന്നു അത്.


ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :