ധനുഷിന്റെ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി മാളവിക മോഹനന്‍ ഹൈദരാബാദില്‍, 'D43' പുതിയ വിവരങ്ങള്‍ ഇതാ

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 7 ജൂലൈ 2021 (09:03 IST)

കാര്‍ത്തിക് നരേനുമൊത്തുള്ള ധനുഷിന്റെ 'D43' ഷൂട്ടിംഗ് തുടങ്ങി.ഹൈദരാബാദില്‍ ചിത്രീകരണം പുരോഗമിക്കുകയാണ്. ടീമിനൊപ്പം നായിക മാളവിക മോഹനന്‍ ചേര്‍ന്നു.ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ചിത്രം കൂടിയാണിത്.ജൂലൈ 15 വരെ നടി ഹൈദരാബാദ് ഉണ്ടാകും. പിന്നീട് ഒരു ഇടവേള എടുത്ത ശേഷം നടി വീണ്ടും ടീമിനൊപ്പം ചേരും.ഓഗസ്റ്റില്‍ തന്റെ ഭാഗം പൂര്‍ത്തിയാക്കാനാണ് മാളവിക തീരുമാനിച്ചിരിക്കുന്നത്.

ധനുഷ് ജൂലൈ ഒന്നിന് ഹൈദരാബാദില്‍ എത്തി. ഹോളിവുഡ് ചിത്രമായ ദി ഗ്രേ മാന്‍ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് യുഎസിലായിരുന്നു നടന്‍.കാതല്‍ കൊണ്ടേന്‍, പുതുപ്പേട്ടൈ, മയക്കം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ധനുഷും സെല്‍വരാഘവനും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രമാണ് 'നാനേ വരുവേന്‍'. ഓഗസ്റ്റ് 20 മുതല്‍ ഈ സിനിമയുടെ സെറ്റില്‍ ധനുഷ് ചേരുമെന്നാണ് റിപ്പോര്‍ട്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :