മമ്മൂട്ടിയുടെ പുതിയ രണ്ട് സിനിമകള്‍, വണ്ണിനുശേഷം സംവിധായകന്‍ സന്തോഷ് വിശ്വനാഥ്, പ്രഖ്യാപനം അടുത്ത വര്‍ഷം ആദ്യം

കെ ആര്‍ അനൂപ്| Last Modified ശനി, 27 നവം‌ബര്‍ 2021 (11:35 IST)

അടുത്ത വര്‍ഷം ആദ്യം മമ്മൂട്ടിയുടെ പുതിയ ചിത്രം പ്രഖ്യാപിക്കും. വണ്ണിന് ശേഷം സംവിധായകന്‍ സന്തോഷ് വിശ്വനാഥിനൊപ്പം മെഗാസ്റ്റാര്‍ ഒന്നിക്കുന്ന രണ്ടാമത്തെ സിനിമ കൂടിയായിരിക്കും ഇത്. മമ്മൂട്ടിയോട് രണ്ട് കഥകള്‍ പറഞ്ഞിട്ടുണ്ട് എന്നും അദ്ദേഹത്തിന് ഇഷ്ടമാകുന്ന കഥ ആദ്യം ചെയ്യുമെന്ന് സന്തോഷ് പറയുന്നു.

രണ്ടു തിരക്കഥകളും ഫീല്‍ഗുഡാണ്. അല്പം മാസ്സ് രംഗങ്ങളും ചിത്രങ്ങളില്‍ പ്രതീക്ഷിക്കാം.രണ്ടും മമ്മൂക്കയ്ക്ക് ഇഷ്ടമായിട്ടുണ്ടെന്നും അദ്ദേഹം ആദ്യം ചെയ്യാമെന്ന് പറയുന്ന സിനിമ ആദ്യം തുടങ്ങുമെന്നും സംവിധായകന്‍ ഒരു അഭിമുഖത്തിനിടെ പറഞ്ഞു. ഇനി തീരുമാനം മമ്മൂട്ടിയുടേത് ആണ്. എന്തായാലും പുതിയ പ്രതീക്ഷകളിലാണ് ആരാധകരും

വണ്ണില്‍ നിന്നും തികച്ചും വ്യത്യസ്തമായിരിക്കും പുതിയ ചിത്രം എന്നും സംവിധായകന്‍ പറയുന്നു. എല്ലാവര്‍ക്കും ഇഷ്ടമുള്ള പഴയ മമ്മൂട്ടി തിരിച്ചു കൊണ്ടുവരാന്‍ ആണ് ശ്രമമെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :