മമ്മൂട്ടിക്കായി വമ്പന്‍ പ്രൊഡക്ഷന്‍ കമ്പനി, സംവിധാനം സന്തോഷ് വിശ്വനാഥ്; പ്രഖ്യാപനം ഉടന്‍

രേണുക വേണു| Last Modified ശനി, 27 നവം‌ബര്‍ 2021 (10:06 IST)

വണ്ണിന് ശേഷം മമ്മൂട്ടിയും സംവിധായകന്‍ സന്തോഷ് വിശ്വനാഥും വീണ്ടും ഒന്നിക്കുന്നു. നോര്‍ത്ത് ഇന്ത്യയിലെ വമ്പന്‍ പ്രൊഡക്ഷന്‍ കമ്പനി ആദ്യമായി മലയാളത്തിലൊരുക്കുന്ന ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. വലിയ ക്യാന്‍വാസിലായിരിക്കും ചിത്രമൊരുങ്ങുക. 2022-ല്‍ ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതി. ചിത്രത്തേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മമ്മൂട്ടിയോട് താന്‍ രണ്ട് കഥകള്‍ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹത്തിനു ഇഷ്ടപ്പെടുന്ന കഥ സിനിമയാക്കുമെന്നും സന്തോഷ് വിശ്വനാഥ് ദ ക്യുവിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. മുഴുനീള ഹാസ്യചിത്രമായിരിക്കും ഒരുക്കുകയെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 2022 ജനുവരി ഒന്നിനായിരിക്കും സിനിമയുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :