മോഹന്‍ലാലും മമ്മൂട്ടിയും ഉള്‍പ്പെടെ മലയാളം സിനിമ ലോകം ഒന്നിച്ച്, അജഗജാന്തരം ട്രെയിലര്‍ ഇന്നെത്തും

കെ ആര്‍ അനൂപ്| Last Modified ശനി, 27 നവം‌ബര്‍ 2021 (10:02 IST)

ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന 'അജഗജാന്തരം' തീയറ്ററുകളിലേക്ക്.300ല്‍ പരം തിയറ്ററുകളില്‍ സിനിമ പ്രദര്‍ശനത്തിന് ഉണ്ടാകും. മോഹന്‍ലാല്‍, മമ്മൂട്ടി, ടോവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, പൃഥ്വിരാജ് തുടങ്ങി മലയാള സിനിമ ലോകം ഒന്നാകെ ചേര്‍ന്നാണ് ഇന്ന് വൈകുന്നേരം 7 മണിക്ക് 'അജഗജാന്തരം' ട്രെയിലര്‍ പുറത്തിറക്കുന്നത്. ആര്യ, വിജയ് സേതുപതി, കാര്‍ത്തിക് സുബ്ബരാജ്, രമ്യ പാണ്ഡ്യന്‍ തുടങ്ങിയ തമിഴ് സിനിമാലോകവും ട്രെയിലര്‍ റിലീസ് ചെയ്യും.

അര്‍ജുന്‍ അശോകനും ആന്റണി വര്‍ഗീസും ഒന്നിക്കുന്ന അടിപൊളി ആക്ഷന്‍ സിനിമയായിരിക്കും ഇതെന്നാണ് സൂചന. ജാഫര്‍ ഇടുക്കി, രാജേഷ് ശര്‍മ, സാബു മോന്‍, ടിറ്റോ വില്‍സണ്‍, സുധി കോപ്പ, വിനീത് വിശ്വം, സിനോജ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.ജിന്റോ ജോര്‍ജ് ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ജേക്ക്‌സ് ബിജോയ്, ജസ്റ്റിന്‍ വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :