'സ്വപ്ന സാക്ഷാത്കാരം'; സംവിധായകന്‍ ജയരാജിന്റെ സിനിമയില്‍ നായകന്‍ ഉണ്ണി മുകുന്ദന്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 12 ഒക്‌ടോബര്‍ 2021 (10:21 IST)

സംവിധായകന്‍ ജയരാജിനൊപ്പം ഉണ്ണി മുകുന്ദന്‍ കൈകോര്‍ക്കുന്നു. എനിക്ക് ഇതൊരു സ്വപ്ന സാക്ഷാത്കാരമാണെന് നടന്‍ പറഞ്ഞു.എം.ടി.യുടെ എട്ട് കഥകളുടെ ആന്തോളജിയില്‍ ഒന്ന് ജയരാജ് സംവിധാനം ചെയ്യുന്നുണ്ട്. ചിത്രത്തില്‍ ഉണ്ണിമുകുന്ദനാണ് നായകന്‍.

'രാജ്യത്തെ ഏറ്റവും വൈവിധ്യമാര്‍ന്ന സംവിധായകരില്‍ ഒരാളുമായി കൈകോര്‍ക്കുന്നത് എനിക്ക് ഒരു സ്വപ്ന സാക്ഷാത്കാരമാണ്. ദേശീയ അവാര്‍ഡ് നേടിയ സംവിധായകനും എനിക്ക് ഇഷ്ടമുള്ള സിനിമകളിലൊന്നായ ദേശാടനത്തിന്റെ സംവിധായകനുമായ ശ്രീ ജയരാജ് സാറിനൊപ്പം പ്രവര്‍ത്തിക്കുന്നതില്‍ ബഹുമാനമുണ്ട്.'- ഉണ്ണിമുകുന്ദന്‍ കുറിച്ചു.

വാസുദേവന്‍നായരുടെ കഥകള്‍ ചേര്‍ത്ത് നെറ്റ്ഫ്‌ളിക്‌സ് ആണ് ചിത്രം ഒരുക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :