'ഓരോരുത്തര്‍ക്കും പറയാന്‍ ഒരു കഥയുണ്ട്'; കുരുതി ട്രെയിലര്‍ നാളെ എത്തും

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 3 ഓഗസ്റ്റ് 2021 (14:50 IST)

പൃഥ്വിരാജിന്റെ 'കുരുതി'യും ഒ.ടി.ടി റിലീസിന് ഒരുങ്ങുകയാണ്.മനു വാര്യര്‍ സംവിധാനം ചെയ്യുന്ന 'കുരുതി' ഓഗസ്റ്റ് 11ന് ഓണച്ചിത്രമായി പ്രേക്ഷകരിലേക്ക് എത്തും. ആമസോണ്‍ പ്രൈം വീഡിയോയാണ് സ്ട്രീമിംഗ് അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ നാളെ എത്തുമെന്ന് പൃഥ്വിരാജ് അറിയിച്ചു.

'ഓരോരുത്തര്‍ക്കും പറയാന്‍ ഒരു കഥയുണ്ട്, ഒരു തീരുമാനമെടുക്കണം.
നാളെ അവരെ കുരുതി ട്രെയിലറില്‍ കണ്ടുമുട്ടുക'- പൃഥ്വിരാജ് കുറിച്ചു

ചിത്രത്തില്‍ റോഷന്‍ മാത്യു,ഷൈന്‍ ടോം ചാക്കോ,മുരളി ഗോപി, ശ്രീന്ദ, മാമുക്കോയ, മണികണ്ഠന്‍ ആചാരി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. അടുത്തിടെ പുറത്തുവന്ന ടീസര്‍ അടിപൊളി ത്രില്ലര്‍ ചിത്രം വാഗ്ദാനം ചെയ്യുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :