Suriya 44:തീപാറും അപ്‌ഡേറ്റ്! 'സൂര്യ 44'ലെ ആരാധകര്‍ കാത്തിരുന്ന നിമിഷം വന്നെത്തി

Suriya 44
കെ ആര്‍ അനൂപ്| Last Modified ബുധന്‍, 29 മെയ് 2024 (11:19 IST)
Suriya 44
സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിന്റെ പുതിയ സിനിമയില്‍ സൂര്യയാണ് നായകന്‍.പ്രണയം ചിരി പോരാട്ടം എന്ന ടാഗ്ലൈനോടെ എത്തുന്ന സിനിമ വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ നോക്കി കാണുന്നത്.ഛായാഗ്രാഹണം നിര്‍വഹിക്കുക തിരുവായിരിക്കും.സൂര്യ 44ലെ പ്രധാന അപ്‌ഡേറ്റ് ഇന്ന് എത്തും. വൈകുന്നേരം ആറുമണിയോടെ സിനിമയിലെ മുഴുവന്‍ അഭിനേതാക്കളുടെയും അണിയറ പ്രവര്‍ത്തകരുടെയും വിവരങ്ങള്‍ സംവിധായകന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.


കാര്‍ത്തിക് സുബ്ബരാജിന്റെ പുത്തന്‍ സിനിമയില്‍ പൂജ ഹെഗ്‌ഡെ നായികയാകുമെന്നാണ് റിപ്പോര്‍ട്ട്. 80 ശതമാനത്തോളം സിനിമയുടെ ഭാഗങ്ങള്‍ സെറ്റില്‍ ആയിരിക്കും ചിത്രീകരിക്കുക.ഇപ്പോള്‍ രണ്ടര വര്‍ഷമായി സൂര്യയുമായി സംസാരിക്കുന്നുവെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാക്കളിലൊരാളായ കാര്‍ത്തികേയന്‍ സന്താനം പറഞ്ഞു.

രണ്ടര വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പ്രാഥമിക സംഭാഷണം ആരംഭിച്ചത്. കാര്‍ത്തിയും സൂര്യയും മറ്റ് പ്രോജക്റ്റുകളുടെ തിരക്കിലായിരുന്നു.അവര്‍ ഒന്നിക്കാനുള്ള ശരിയായ സമയത്തിനായി കാത്തിരിക്കുകയാണ് അവര്‍.

സൂര്യയുടെ അടുത്ത റിലീസ് കങ്കുവ ആണ്.സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.കങ്കുവ ഒരുങ്ങുന്നത് മൂന്നൂറ് കോടി ബജറ്റിലാണ് എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :