തെലുങ്ക് നടന്‍ ജൂനിയര്‍ എന്‍ടിആറിന് കോവിഡ്, നടന്‍ ക്വാറന്റൈനില്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 10 മെയ് 2021 (16:32 IST)

തെലുങ്ക് നടന്‍ ജൂനിയര്‍ എന്‍ടിആറിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം നിലവില്‍ ഹോം ക്വാറന്റൈനിലാണ്. താരം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. താനുമായി സമ്പര്‍ക്കത്തില്‍ വന്ന എല്ലാവരോടും നിരീക്ഷണത്തില്‍ പോകുവാന്‍ നടന്‍ അഭ്യര്‍ത്ഥിച്ചു.തന്റെ ആരോഗ്യത്തെക്കുറിച്ച് ഓര്‍ത്ത് വിഷമിക്കേണ്ടതില്ലെന്ന് ആരാധകരോട് ജൂനിയര്‍ എന്‍ടിആര്‍ പറഞ്ഞു.

കഴിഞ്ഞയാഴ്ച നടന്‍ അല്ലു അര്‍ജുനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ബോളിവുഡ് നടി കങ്കണയ്ക്ക് ഇക്കഴിഞ്ഞ ദിവസമായിരുന്നു കോവിഡ് പോസിറ്റീവ് ആയത്. തമിഴ് നടി സുനൈനയ്ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :