20 ദിവസത്തെ ചിത്രീകരണം,നമിതയുടെ 'ഇരവ്' വരുന്നു

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 9 ജനുവരി 2023 (10:09 IST)
നമിത പ്രമോദിനെ നായികയാക്കി ശ്യാംധര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഇരവ്. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. 20 ദിവസത്തെ ഷൂട്ട് ഉണ്ടായിരുന്നു. ജാഫര്‍ ഇടുക്കി, ഡാനിയേല്‍ ബാലാജി എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളില്‍ അവതരിപ്പിക്കുന്നു.

ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം ആയിരിക്കും ഇത്.സെലീബിസ് ആന്‍ഡ് റെഡ് കാര്‍പെറ്റിന്റെ ബാനറില്‍ രാജ് സഖറിയാസാണ് ചിത്രം നിര്‍മ്മിക്കുന്നത്.
സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍തന്നെ പുറത്തുവരുന്ന നമിത പ്രമോദ് പറഞ്ഞു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :