'ഇന്ത്യന്‍ സിനിമ ചരിത്രത്തിലെ ഏറ്റവും വ്യത്യസ്തമായ ഒരത്ഭുതപരീക്ഷണം'; നാളെ എത്തും, പുതിയ സിനിമയെക്കുറിച്ച് വിജയ് ബാബു

കെ ആര്‍ അനൂപ്| Last Modified ശനി, 7 ജനുവരി 2023 (15:16 IST)
മലയാള സിനിമാലോകം വലിയ പ്രതീക്ഷയോടെയാണ് നാളത്തെ ദിവസത്തെ നോക്കിക്കാണുന്നത്. വിജയ് ബാബു അടക്കമുള്ള പ്രമുഖ താരങ്ങള്‍ നാളെ രാവിലെ 10:10ന് റിലീസ് ചെയ്യുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററായി കാത്തിരിക്കുന്നു.

മലയാളത്തില്‍ നിന്നും ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും വ്യത്യസ്തമായ ഒരത്ഭുതപരീക്ഷണത്തിന്റെ ഫസ്റ്റ് ലുക്കിനായി കാത്തിരിക്കാം എന്നാണ് വിജയ് ബാബു സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിക്കുന്ന സിനിമയെ കുറിച്ചുള്ള വിവരമാണോ എന്നതും അറിവില്ല.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :