സിനിമ ലൊക്കേഷനില്‍ ഇന്ദ്രജിത്ത്, വരാനിരിക്കുന്നത് ഫീല്‍ ഗുഡ് മൂവി,'കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍' ഒരുങ്ങുന്നു

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 5 ജൂലൈ 2022 (14:59 IST)
ഇന്ദ്രജിത്തിന്റെ പുതിയ സിനിമയുടെ ചിത്രീകരണം ജൂണ്‍ 27നിയിരുന്നു തുടങ്ങിയത്. 'കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍'എന്ന് പേരിട്ടിരിക്കുന്ന ഫീല്‍ ഗുഡ് ചിത്രത്തിന്റെ ഷൂട്ടിംഗ് ഇരിഞ്ഞാലക്കുടയിലാണ് പുരോഗമിക്കുന്നത്. ലൊക്കേഷനില്‍ നിന്നുള്ള തന്റെ പുതിയ ചിത്രങ്ങള്‍ ഇന്ദ്രജിത്ത് പങ്കുവെച്ചു.

ഇന്ദ്രജിത്തിനെ കൂടാതെ സിനിമയില്‍ നൈല ഉഷ, ബാബുരാജ്, സരയു മോഹന്‍, പ്രകാശ് രാജ് എന്നീ താരനിര അണിനിരക്കുന്നു.

സനല്‍ ദേവനാണ് 'കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍' സംവിധാനം ചെയ്യുന്നത്.

അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണവും മന്‍സൂര്‍ മുത്തുട്ടി എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.
രഞ്ജിന്‍ രാജ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :