കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 1 മാര്‍ച്ച് 2021 (16:49 IST)
ബോളിവുഡില്‍ ചുവട് ഉറപ്പിക്കാന്‍ ഒരുങ്ങുകയാണ് റോഷന്‍ മാത്യു.ഷാരൂഖ് ഖാനും ആലിയ ഭട്ടും നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തില്‍ പ്രധാന നാല് കഥാപാത്രങ്ങളില്‍ ഒരാളായി റോഷനും ഉണ്ടാകുമെന്ന് ഷാരൂഖ് ഖാന്‍ ട്വിറ്ററിലൂടെ പ്രഖ്യാപിച്ചു.ഡാര്‍ലിംഗ്സ്എന്ന പേരു നല്‍കിയിട്ടുള്ള ചിത്രത്തില്‍ ശക്തമായ കഥാപാത്രത്തെ ആയിരിക്കും നടന്‍ അവതരിപ്പിക്കുക.ഷെഫാലി ഷാ, വിജയ് ശര്‍മ്മ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. ഈ പ്രഖ്യാപനത്തിനു ഒപ്പം തന്റെ നിര്‍മ്മാണ കമ്പനിയേയും ആലിയ ഭട്ട് പരിചയപ്പെടുത്തി.എറ്റേണല്‍ സണ്‍ഷാന്‍ എന്ന് നിര്‍മ്മാണ കമ്പനി താരം പ്രഖ്യാപിച്ചു. ജസ്മീത് കെ റീന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
സ്ത്രീകേന്ദ്രീകൃത പ്രമേയമുള്ള ചിത്രം കൂടിയായിരിക്കുമിത്. വിജയ് വര്‍മ്മ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭാര്യയുടെ റോളിലാണ് ആലിയ ഭട്ട് എത്തുക. ഷാരൂഖ് നിര്‍മിക്കുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ബോളിവുഡ്, മോളിവുഡ് സിനിമ പ്രേമികള്‍.ചോക്ക്ഡ് എന്ന ചിത്രത്തിലൂടെ ആയിരുന്നു റോഷന്‍ മാത്യു ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്.അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ചിത്രത്തില്‍ മികച്ച പ്രകടനം തന്നെ നടന്‍ കാഴ്ചവെച്ചു.