റിലീസിന് മുമ്പേ 'കനകം കാമിനി കലഹം' കണ്ട് ഗീതു മോഹന്‍ദാസ്, നിവിന്‍ പോളി ചിത്രത്തെക്കുറിച്ച് നടിക്ക് പറയാനുള്ളത് ഇതാണ് !

കെ ആര്‍ അനൂപ്| Last Modified ശനി, 17 ജൂലൈ 2021 (10:25 IST)

നിവിന്‍ പോളിയുടെ റിലീസിന് ഒരുങ്ങുന്ന ചിത്രങ്ങളില്‍ ഒന്നാണ് 'കനകം കാമിനി കലഹം'.രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന സിനിമ റിലീസിന് മുമ്പ് തന്നെ കണ്ടിരിക്കുകയാണ് നടിയും സംവിധായകയുമായ ഗീതു മോഹന്‍ദാസ്. ചിത്രത്തിന്റെ ടീസര്‍ പങ്കു വെച്ചു കൊണ്ടാണ് നടി ഇക്കാര്യം പറഞ്ഞത്. 'കനകം കാമിനി കലഹം' ചിരിയുടെ കലാപം തന്നെ ഉണ്ടാകും എന്നാണ് ഗീതു സിനിമ കണ്ടശേഷം പറഞ്ഞത്.
അബ്‌സേഡ് ഹ്യൂമര്‍ പരീക്ഷിക്കുന്ന ചിത്രം കൂടിയാണ് 'കനകം കാമിനി കലഹം'.59 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള ടീസര്‍ ശ്രദ്ധ നേടുകയാണ്.നിവിന്‍ പോളിയും ഗ്രെയ്സ് ആന്റണിയും ഈജിപ്ഷ്യന്‍ രാജാവിന്റെയും രാജ്ഞിയുടെയും വേഷവിധാനത്തിലാണ് കാണാനായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :